കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,758 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,27,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,42,529 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 30.09.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 1,42,529 ഇതുവരെ രോഗമുക്തി നേടിയവർ: 45, 12,662 പുതിയ കേസുകൾ നേടിയവർ തിരുവനന്തപുരം 1855 വ്യക്തികൾ 948 കൊല്ലം ചികിത്സയിലുള്ള 15430 1078 172 പത്തനംതിട്ട കാഴിക്കോട്- 11886 872 11, പാലക്കാട് ആലപ്പുഴ 976 1120 8328 1010 കോട്ടയം പാലക്കാട് 8322 1259 ഇടുക്കി ഇടുക്കി 662 ഇടുക്കി എറണാകുളം 2332 2474 കോട്ടയം 22352 1918 2572 പാലക്കാട് 888 10726 919 മലപ്പുറം കാസറഗോഡ്- 9169 942 1,കോട്ടയം-5 1440 കോഴിക്കോട് 13012 1360 വയനാട് 1955 566 15036 574 കണ്ണൂർ 5413 799 912 കാസറഗോഡ് 7431 263 949 ആകെ 1897 15914 16758 കോഴിക്കോട്- തിരുവനന്തപുരം 2,എറണാകളം 142529"

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,073 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 948, കൊല്ലം 172, പത്തനംതിട്ട 976, ആലപ്പുഴ 1010, കോട്ടയം 1355, ഇടുക്കി 502, എറണാകുളം 2474, തൃശൂര്‍ 2572, പാലക്കാട് 919, മലപ്പുറം 1440, കോഴിക്കോട് 1955, വയനാട് 574, കണ്ണൂര്‍ 912, കാസര്‍ഗോഡ് 949 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,12,662 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us