കൊല്ലം: ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടിയില്ലെന്ന് ആരോപിച്ച് വിവാഹ വീട്ടിൽ കൂട്ടത്തല്ല്. കൊല്ലത്ത് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മിലാണ് തർക്കം തുടങ്ങിയത്. കൊല്ലം ജില്ലയിലെ തട്ടാമലക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ച് കാറ്റിങ് തൊഴിലാളികളും പാചകക്കാരും പാത്രങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. വിഷയയവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയി. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്.എച്ച്.ഒ ആർ.…
Read MoreTag: Biriyani
വയനാടിനായി ബിരിയാണി ചലഞ്ചുമായി ‘കല’
ബെംഗളൂരു : വയനാട് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല വെൽഫെയർ അസോസിയേഷൻ സെപ്റ്റംബർ ഒന്നാം തീയതി ബിരിയാണി ചലഞ്ച് നടത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചലഞ്ച് വഴി ലഭിക്കുന്ന തുക കൈമാറുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 29 നു നടത്താനിരുന്ന കലയുടെ ഓണോത്സവം നവംബർ മാസം 3ലേക്ക് മാറ്റിയതായും ഭാരവാഹികൾ അറിയിച്ചു.
Read Moreബിരിയാണിയിൽ പല്ലിയുടെ വാൽ; പല്ലിവാൽ അല്ല മീൻ ആണെന്ന വാദവുമായി ഹോട്ടൽ ഉടമ
ഹൈദരാബാദ്: ഹോട്ടലിലെ ബിരിയാണിയിൽ പല്ലിയുടെ വാൽ കണ്ടെത്തി. രാജേന്ദ്രനഗറിലെ ഡെക്കാൻ എലൈറ്റ് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയിലാണ് പല്ലിവാൽ കണ്ടെത്തിയത്. ബിരിയാണി കഴിച്ച എട്ട് പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താവ് ആവശ്യപ്പെട്ടു. ബിരിയാണിയിലെ പല്ലിവാലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ബിരിയാണിയിൽ കണ്ടെത്തിയത് പല്ലിവാലാണെന്ന വാദം തള്ളി ഹോട്ടൽ ഉടമ രംഗത്ത് വന്നു. ബിരിയാണിയിലുണ്ടായിരുന്നത് മീനാണെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. ഒരാൾ ഫിഷ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഹോട്ടലിന്‍റെ പുറത്ത് നിന്ന് ഡിസ്പോസിബിൾ പ്ലേറ്റിലാണ് അത് കഴിച്ചത്.…
Read Moreബിരിയാണി ഓർഡർ ചെയ്‌ത യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല ബിരിയാണി
ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയില്‍ യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല. മലപ്പുറം ജില്ലയിലെ തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ഓർഡർ ചെയ്ത് ബിരിയാണിയിൽ നിന്ന് കോഴിത്തല ലഭിച്ചത്. ഉടൻ തന്നെ യുവതി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രതിഭ വീട്ടിലേക്ക് നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്നാണ് ബിരിയാണി ഓര്‍ഡർ ചെയ്ത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിത്തല കണ്ടത്. തിരൂര്‍ നഗരസഭ ആരോഗ്യ…
Read More