ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കൂടുതൽ രേഖാചിത്രങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ രേഖാ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. ഒരു സ്ത്രീയുടെയും പുരുഷൻറെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറും രാത്രിയിൽ കഴിഞ്ഞ വീട്ടിൽ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകൽ കേസിൽ ആറു വയസ്സുകാരിയുടെ നിർണ്ണായക മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയുടെയും ഒരു പുരുഷൻറെയും രേഖാചിത്രങ്ങൾ പുറത്തുവിട്ടു. ഇതിനിടെ,…

Read More

കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. സംഭവവുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശ്രീവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിൽ കാർ അല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പർ പൊലീസ് ലഭിച്ചിരുന്നു. ഇത് പൊടിക്കോണം സ്വദേശിയുടെ കാർ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ പിടികൂടി. എന്നാൽ കാർ വാഷിംഗ് സെന്ററിൽ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാൽ കാർ കണ്ടെത്താനായില്ല. തുടർന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും…

Read More

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് 

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്. പോലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്ന സ്ത്രീയുടെ രേഖാചിത്രവും അൽപസമയത്തിനകം പുറത്തുവിടുമെന്നാണ് പോലീസ് നൽകുന്ന വിവരം. പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യ ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ നിലവിൽ പോലീസ് രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.…

Read More

ആറു വയസുകാരിയെ വിട്ടു കിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോൾ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു. ബന്ധുവാണ് ഫോൺ എടുത്ത് സംസാരിച്ചത്. മറുതലക്കൽ ഒരു സ്ത്രീയാണ് സംസാരിച്ചതെന്നും കുട്ടി സുരക്ഷിതയായി തങ്ങളുടെ പക്കലുണ്ടെന്നും ഫോണിലൂടെ പറഞ്ഞുവെന്നാണ് ബന്ധു പറഞ്ഞത്. അഞ്ച് ലക്ഷം രൂപ തന്നാൽ പെൺകുട്ടിയെ തരാമെന്നും പറഞ്ഞതായാണ് ബന്ധു പറയുന്നത്. വിവരം ലഭിക്കുന്നവർ 9946923282, 949557899 എന്ന നമ്പറിൽ വിളിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട…

Read More

മദനി വീണ്ടും ആശുപത്രിയിൽ

കൊല്ലം: പിഡിപി ജനറൽ അബ്ദുൾ നാസർ മനിയയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും  മൂലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ക്രിയാറ്റിന്റെയും അളവ് കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.

Read More

ബെം​ഗളുരുവിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി; കൊല്ലം സ്വദേശി പിടിയിൽ

ബെം​ഗളുരു; സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തും ലക്ഷങ്ങൾ പണം തട്ടിയും ബെം​ഗളുരുവിൽ നിരവധിപേരെ കബളിപ്പിച്ച കൊല്ലം സ്വദേശി പോലീസ് പിടിയിൽ. ബിജു തോമസ് എബ്രഹാം(49) ആണ് ബെം​ഗളുരുവിൽ പിടിയിലായത്. 2016 ൽ സിനിമ നിർമ്മിക്കാനെന്ന് പറയ്ഞ്ഞ് കണ്ണൂർ കണ്ണപുരം സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. സൈന്യത്തിൽ കേണലാണെന്നും ഡോക്ടറാണെന്നും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി നിരവധി പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 18 പേരിൽ നിന്ന് 1 ലക്ഷം വീതം…

Read More

സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന 19കാരന്‍ പിടിയില്‍.

കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ചവറ വട്ടത്തറ മുറിയിൽ ചായക്കാന്റെയ്യത്ത് വീട്ടിൽ മുഹമ്മദ് ഷാനവാസ് (19) പിടിയിൽ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരമനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ സ്കൂളുകളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുപത്തിയഞ്ചിലധികം കുട്ടികളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്നതും ഗുരുതരവുമായ കാര്യങ്ങളാണ് വെളിപ്പെട്ടത്. സ്കൂളിലും സ്കൂൾ ഗ്രൗണ്ടുകളിലും കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതില്‍ പ്രധാന കണ്ണിയാണ് മുഹമ്മദ് ഷാനവാസ്. കഴിഞ്ഞ ഒന്നര വർഷമായി ഷാനവാസ് കഞ്ചാവ്…

Read More
Click Here to Follow Us