കണ്ണൂര്‍ സ്‍ക്വാഡ് ഒടിടി യിലേക്ക്

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ഒടിടിയിലേക്ക് . വലിയ രീതിയിൽ ഉള്ള ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തിൽ ചിത്രം കളക്ഷൻ റെക്കോർഡുകൾ നേടി. അഞ്ചാമത്തെ ആഴ്ച്ചയിലും കുതിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ട്‌ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറാണ് മമ്മൂട്ടി ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് നേടിയിരിക്കുന്നത് എന്നും നവംബറിൽ പ്രദർശനം ഉണ്ടാകുമെന്നും ഒടിടി പ്ലാറ്റ്ഫോമുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കണ്ണൂർ സ്‌ക്വാഡ് ആഗോളതലത്തിൽ ആകെ നേടിയത് 82.95 കോടി എന്നാണ് നിലവിലെ റിപ്പോർട്ട്‌.

Read More

കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉഡുപ്പിയിൽ നിന്ന് കണ്ടെത്തി 

ബെംഗളൂരു : കണ്ണൂർ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്ന് കാണാതായ അഞ്ച് പെൺകുട്ടികളെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള വനിതാ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സ്ഥാപന അധികൃതർ ചൊവ്വാഴ്‌ച രാവിലെ മട്ടന്നൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കള്‍ രാത്രി ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ടോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത്…

Read More

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. 3.45ഓടെ തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ലു പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്. സംഭവത്തെക്കുറിച്ച് ആർ.പി.എഫ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്.  

Read More

കണ്ണൂർ മെഡിക്കൽ കോളേജിൽ ഇനി പോലീസ് ലോക്കപ്പും 

കണ്ണൂര്‍:ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇനി പോലീസ് ലോക്കപ്പും. ആസ്പത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ താത്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് മുറി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണ തോതിലുള്ള പോലീസ് ഔട്ട്‌ പോസ്റ്റാണിത്. ആശുപത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ  പോലീസ സ്റ്റേഷനില്‍ നിന്നും പോലീസുകാരെത്തി കൊണ്ടുപോകുന്നതുവരെ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പുതിയ ഔട്ട്പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി ഒരുക്കിയിരിക്കുന്നത്. ഔട്ട്‌പോസ്റ്റിന്റെ ചുമതല എ.എസ്.ഐ റാങ്കിലുള്ളവര്‍ക്ക് നല്‍കും.നിലവില്‍ സി.പി.ഒ മാര്‍ക്കാണ് ചുമതല. ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന്…

Read More

ട്രെയിൻ തീവെപ്പ് ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി 

ക​ണ്ണൂ​ർ: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പ് സം​ഭ​വ​ത്തി​ന്റെ ഞെ​ട്ട​ൽ​മാ​റും മു​മ്പേ അ​തേ ട്രെ​യി​നി​ന്റെ കോ​ച്ചി​ന് തീ​യി​ട്ട​തോ​ടെ പ്ര​ച​രി​ച്ച​ത് വ​ൻ ക​ഥ​ക​ൾ ആയിരുന്നു. കേ​ര​ള​ത്തി​ൽ ഭീ​ക​ര​വാ​ദം പി​ടി​മു​റു​ക്കി​യെ​ന്ന വി​ധ​ത്തി​ൽ വി​ഷ​യം ഏ​റ്റെ​ടു​ത്ത് നിരവധി പേർ രം​ഗ​ത്തു​വ​ന്നു. പ​തി​വു​പോ​ലെ വി​ദ്വേ​ഷ പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞു. കാ​സ​ർ​കോ​ട് സ്ഫോ​ട​ക വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​തു മു​ത​ൽ വ​ന്ദേ​ഭാ​ര​ത് ​ട്രെ​യി​നി​നു ക​ല്ലെ​റി​ഞ്ഞ​തു​വ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​മ​ന്റു​ക​ളാ​യി. എ​ല​ത്തൂ​രി​ൽ മൂ​ന്നു​പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന്റെ ബോ​ഗി​ക​ൾ സീ​ൽ​ചെ​യ്ത് സൂ​ക്ഷി​ച്ച പാ​ള​ത്തി​നു സ​മീ​പ​മാ​ണ് അ​തേ ട്രെ​യി​നി​ന്റെ ഒ​രു കോ​ച്ച് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​ത്.…

Read More

ട്രെയിനിലെ തീ പിടിത്തം ; സിസിടിവി യിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞതായും സൂചന.പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍ നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോര്‍ജ് വെളിപ്പെടുത്തി. റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാള്‍ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തീപിടിത്തത്തില്‍ ട്രെയിനിന്റെ…

Read More

ട്രെയിനിൽ തീ പിടുത്തം; ഒരു ബോഗി കത്തി നശിച്ചു

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഏലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. രാത്രി എത്തിയ എക്‌സ്‌പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

വിഷ്ണു പ്രിയയുടെ കൊലപാതകം, പ്രതി കുറ്റം സമ്മതിച്ചു

കണ്ണൂർ : പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയാണ് കൊല്ലപ്പെട്ടത്. പാനൂരിലെ ന്യൂക്ലിയാസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

Read More

യുവതി വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, പ്രതിയെ പിടികൂടിയാതായി സൂചന

കണ്ണൂർ : പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസിന് ലഭിച്ച പ്രാഥമിക സൂചന.ഇന്ന് രാവിലെ 10 മണിക്ക് ആണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടന്നു. പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളുടെ വിവരങ്ങൾ ലഭിച്ചതായി പോലീസ് പറയുന്നു. കൊലപാതകത്തിന് മുൻപ് പ്രതിയെ യുവതിയെ ഫോണിൽ…

Read More

കനിവ് തേടി യുവാവ്

ചൊക്ലി : മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കനിവ് തേടി യുവാവ്. ചൊക്ലി മാറാങ്കണ്ടി പുനത്തിൽ മുക്കിലെ റഹീമിന്റെ മകനും പ്രവാസിയുമായ മുഹമ്മദ്‌ റിഷാദ് ആണ് രക്താർബുദം ബാധിച്ച് കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ആറുമാസക്കാലമായി റിഷാദിന്റെ ചികിത്സയെ തുടർന്നു കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. രോഗം പൂർണ്ണമായും മാറ്റുന്നതിനായി മജ്ജ മാറ്റി വയ്ക്കാൻ ആണ് നിർദ്ദേശിച്ചത്. ഇതിന് 40 ലക്ഷം രൂപ ചിലവ് വരും. കുടുംബത്തെ സഹായിക്കാൻ മാറാങ്കണ്ടി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി, മാഹി, കൂത്തുപറമ്പ് എം.…

Read More
Click Here to Follow Us