ട്രെയിനിലെ തീ പിടിത്തം ; സിസിടിവി യിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞതായും സൂചന.പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍ നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോര്‍ജ് വെളിപ്പെടുത്തി. റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാള്‍ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

തീപിടിത്തത്തില്‍ ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചുകളിലൊന്ന് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ പോലീസ് പറഞ്ഞു. ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ എൻഐഎ വിവരം തേടി.

ട്രെയിനിൽ നിന്നും കല്ല് കണ്ടെത്തിയിരുന്നു, വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്തു നിന്നാണ് കല്ല് കണ്ടെത്തിയത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയില്‍ ട്രെയിനിനകത്ത് ആള്‍ കയറിയതായിട്ടുള്ളതായി കണ്ടെത്തി. ട്രെയിൻ ബോഗിയുടെ ശുചി മുറി തകര്‍ക്കുകയും, കണ്ണാടി കുത്തിപ്പൊട്ടിക്കുകയും, ക്ലോസറ്റില്‍ കല്ലിടുകയും ചെയ്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പോലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. നിലവില്‍ ഫോറൻസിക് പരിശോധന തുടരുകയാണ്. ആസൂത്രിതമായി തീവെച്ചതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts