അശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി തടഞ്ഞു 

ബെംഗളൂരു: സിദ്ധരാമയ്യയെ കൊല്ലുമെന്ന് പ്രസംഗിച്ചതിന് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ സി.എൻ.അശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു.

ടിപ്പു സുൽത്താനെപോലെ സിദ്ധരാമയ്യയേയും തീർത്തുകളയുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അശ്വത് നാരായൺ പറഞ്ഞത്. ഇതിനെതിരെ പ്രവർത്തകനായ എം. ലക്ഷ്മണ നൽകിയ പരാതിയിലാണ് മാണ്ഡ്യ പോലീസ് കേസെടുത്തത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പരാമർശം നടത്തിയെന്ന വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts