പ്രിയതമന്റെ ഓർമ ചിത്രവുമായി മേഘ്ന

തന്റെ പ്രിയതമനൊപ്പമുള്ള ഓര്‍മച്ചിത്രവുമായി നടി മേഘ്ന രാജ്. ഞങ്ങള്‍ എന്ന അടിക്കുറിപ്പിലാണ് ഭര്‍ത്താവും കന്നഡ സൂപ്പര്‍താരവുമായ ചിരഞ്ജീവി സര്‍ജയുമൊത്തുള്ള പ‌ഴയ ചിത്രം മേഘന രാജ് പങ്കുവച്ചത്.

എന്റെ ലോകം എന്നു പറഞ്ഞാണ് ചിത്രം ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. ആരാധകരും താരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

ചിരഞ്ജീവിയുടെ മരണത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മേഘ്ന ഇപ്പോൾ. ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ താരം സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ‘ശബ്‍ദ’ എന്ന ചിത്രവും മേഘ്‍ന രാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‍ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ഭര്‍ത്താവിന്റെ മരണത്തേയും മകന്റെ ജനനത്തേയും തുടര്‍ന്ന് രണ്ട് വര്‍ഷമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു മേഘ്ന. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സോഷ്യല്‍ മീഡിയയിലൂടെ ചിരഞ്ജീവിയുടെ ഓര്‍മകളും മകന്റെ വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
[masterslider id="10"]

Related posts