കെ.എസ്.ആര്.ടി.സി. ബസുകളില്‍ യാത്രചെയ്യാന്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ് ൈകയില്‍ കരുതിയാല്‍മതി. ജി.പി.ആര്.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ കോര്പറേഷന് ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പത്തുരൂപ നല്കിയാല് കാര്‍ഡ് ലഭിക്കും. ഇതില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. കണ്ടക്ടറുടെ കൈവശം പണംനല്‍കിയോ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാനാകും. ബസില്‍ക്കയറി പണം നല്‍കുന്നതിനുപകരം കാര്‍ഡ് കണ്ടക്ടറുടെ കൈവശം നല്‍കണം. ഇത് ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുന്നതോടെ ടിക്കറ്റ് തുക കോര്പറേഷന് ലഭിക്കും. ബാങ്ക് എ.ടി.എം. കാര്‍ഡുകളുടെ സമാനരൂപത്തിലാവും സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാവുക. ബസ് യാത്രയില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന ചില്ലറക്ഷാമത്തിനും ഇതുവഴി പിഹാരമാകും. കാര്‍ഡ് വാങ്ങി റീച്ചാര്‍ജ് ചെയ്താല്‍ കെ.എസ്.ആര്.ടി.സിയുടെ ഓര്‍ഡിനറി ബസുകള്‍ മുതല്‍ സ്കാനിയ വരെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാനാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഭാര്യയ്ക്ക് നേരെ ‘ഐസ്ക്രീം’ ആസിഡ് ആക്രമണം
കാസർകോട്: ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില് സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക്... -
കേരളത്തിൽ ഉള്ളവർക്ക് ഇനി വിയർക്കേണ്ടി വരില്ല; വേനൽ മഴ ശക്തമാകുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: വേനൽ ചൂടിൽ വിയർക്കുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ ശക്തമാകുന്നു.... -
അറിയിപ്പ്; ട്രെയിൻ സമയത്തിൽ മാറ്റമില്ല താൽക്കാലിക മാറ്റം പിൻവലിച്ച് റെയിൽവേ; പുതിയ ഷെഡ്യൂൾ അറിയാം
തിരുവനന്തപുരം: വെസ്റ്റ് കോസ്റ്റ് എക്സപ്രസിന്റെയും പരശുറാം എക്സ്പ്രസിന്റെയും സമയക്രമത്തിൽ വരുത്തിയ മാറ്റം...