ഇന്ന് കര്‍ഷക ബന്ദ്‌ :ഹുബ്ബള്ളിയില്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം.30 നു ബെന്ഗളൂരുവില്‍ പ്രത്യേക ബന്ദ്‌ നടത്തിയേക്കും.

കര്‍ണാടക രാജ്യ റയിത സംഘ ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ ഇന്ന് ബന്ദ് നു ആഹ്വാനം ചെയ്തു .വടക്കന്‍ കര്‍ണാടക സ്തംഭിചിരിക്കുക യാണ് പക്ഷെ ബെന്ഗളൂരി നെ ബാധിച്ചിട്ടില്ല.കെ എസ് ആര്‍ ടീ സി ,ബി എം ടീ സി ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.30 നു ബെന്ഗളൂരുവില്‍ പ്രത്യേക ബന്ദ്‌ നടത്തിയേക്കും.എന്നും സൂചന.

ബെന്ഗ ളൂരു: മാദേയി നദിയില്‍ നിന്നും ജലം വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ തള്ളി യതിനെ തുടര്‍ന്ന് ആണ് ബന്ദ്‌ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ വിധിയെ തുടര്‍ന്ന് വടക്കന്‍ പ്രദേശങ്ങള്‍ ആയ  ബെലഗാവി,ഹുബ്ബളി,ധാര്‍ വാട്,ഗദഗ്,നവല്ഗുണ്ട് മേഖലകളില്‍ പ്രതിഷേധവുമായി ജനം തെരുവില്‍ ഇറങ്ങി.

ഹുബ്ബള്ളി-ധാര്‍വാട് ,ഗദഗ്,ബെളഗാവി ജില്ലകളിലെ വരള്‍ച്ച പരിഹരിക്കുന്നതിന് ആയി മാദേയി അണക്കെട്ടില്‍ നിന്നും കലാസ,ഭാണ്ടൂരി എന്നീ കനലുകളിലൂടെ മാലപ്രഭ അണക്കെട്ടിലേക്ക് വര്ഷം 7.56 ടി എം സി ജലം വിട്ടു തരണം എന്നാണ് കര്‍ണാടകം ആവശ്യപ്പെട്ടിരുന്നത്.മാദേയിയുടെ ഗുണഭോക്താക്കള്‍ ആയ മഹാരാഷ്ട്രയും ഗോവയും അധികജലത്തിനു ഉള്ള ആവശ്യം മുന്നോട്ട് വച്ചിരിക്കെ,കര്‍ണാടക യുടെ വാദം മാത്രം അംഗീകരിക്കാം കഴിയില്ല എന്നാണ് ട്രിബ്യൂണല്‍ വിധിച്ചത്.

ഇടക്കാല വിധിയുടെ പകര്‍പ്പ് ലഭിക്കുന്ന ഉടനെ തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.കലസ-ബണ്ടുരി പദ്ധതി നടപ്പാക്കാനുള്ള നടപടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  ഊര്ജിതമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വര്‍ഷമായി കര്‍ഷകര്‍ പ്രക്ഷോപത്തില്‍ ആണ്.പദ്ധതി നടപ്പാക്കാന്‍ കര്‍ണാടകയില്‍ നിന്നുള്ള 28 എം പീ മാര്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ അനിശ്ചിത കാല സമരം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us