കോഫി ബോർഡ് മുൻ ചെയർമാൻ ഭോജെ ഗൗഡ തേനീച്ചക്കുത്തേറ്റ് മരിച്ചു

ബെംഗളൂരു ∙ കോഫി ബോർഡ് മുൻ ചെയർമാൻ എം.എസ്.ഭോജെ ഗൗഡ (74) ചിക്കമഗളൂരുവിലെ തോട്ടത്തിൽ വെച്ച് ശനിയാഴ്ച വൈകിട്ട് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു. ദാസറഹള്ളി കൃഷ്ണഗിരി എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം.

തൊഴിലാളികൾ ചേർന്ന് ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2 തവണ കോഫി ബോർഡ് ചെയർമാനായിരുന്ന ഭോജെ ഗൗഡ ജനതാ പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കോൺഗ്രസിലും ബിജെപിയിലും പ്രവർത്തിച്ചു. മൃതദേഹം കൃഷ്ണഗിരി എസ്റ്റേറ്റിൽ സംസ്കരിച്ചു.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

ഭാര്യ: എച്ച്.എസ്.ഗീത. മക്കൾ: ഹിമകീർത്തി, ജയകീർത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts