സമയം തെറ്റി കേരള ആർ.ടി.സി

ksrtc BUSES

ബെംഗളൂരു: വെബ്സൈറ്റിലെ സമയം ശ്രദ്ധിച്ച് കേരള ആർടിസി ബസിൽ‌ ബെംഗളൂരു യാത്രയ്ക്ക് പുറപ്പെടുന്നവർ എത്തിച്ചേരുന്നത് മണിക്കൂറുകൾ വൈകിയെന്നു പരാതി. ഗതാഗതക്കുരുക്കിൽപെട്ട് വൈകുന്നതിനാൽ രാവിലെ 8ന് ശേഷമാണ് തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ മിക്കപ്പോഴും ബെംഗളൂരുവിലെത്തുന്നത്.

ജോലിക്കും പഠനത്തിനുമായി പുലർച്ചെ എത്താൻ ലക്ഷ്യമിടുന്നവർക്ക് നഷ്ടപ്പെടുന്നത് ഒരു ദിവസമാണെന്നും തെക്കൻ കേരളത്തിൽ നിന്ന് മൈസൂരു വഴിയുള്ള സർവീസുകളാണ് തുടർച്ചയായി വൈകുന്നതെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു.

  "വിടാതെ പിന്തുടർന്ന് വധിക്കും" നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കും: പരസ്യ പ്രഖ്യാപനവുമായി ഇറാൻ

താമരശ്ശേരി ചുരത്തിലെ ഗതാഗതതടസ്സത്തിനു പുറമെ ബന്ദിപ്പൂർ വഴി രാത്രിയാത്രാ നിരോധനമുള്ളതിനാൽ മാനന്തവാടി, കുട്ട, ഗോണിക്കൊപ്പ, മൈസൂരു വഴി അധികദൂരം സഞ്ചരിച്ച് വേണം ബെംഗളൂരുവിലെത്താനെന്നതും കാരണമാകുന്നുണ്ട്. സർവീസ് കൃത്യസമയത്താക്കാൻ സാധിക്കുന്നില്ലെങ്കിൽ തുടർച്ചയായി വൈകുന്ന ബസുകളുടെ സമയം വെബ്സൈറ്റിൽ മാറ്റി നൽകുകയെങ്കിലും ചെയ്യണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us