നയൻതാര- വിഘ്നേഷ് വിവാഹം ഉടൻ 

ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന താര വിവാഹമാണ് നയൻ താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ജൂണ്‍ മാസത്തില്‍ വിവാഹിതരാവുകയാണ്.

അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ഇരുവരും കഴിഞ്ഞ 6 വർഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതിന് മുമ്പ് വിവാഹം നടത്താമെന്ന ആലോചനയിലാണ് ഇരുവരുടെയും കുടുംബവും. മിക്കവാറും വരുന്ന ജൂൺ മാസത്തിൽ തന്നെ വിവാഹം നടത്താനാണ് ആലോചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts