ബൈക്ക് യാത്രികൻ യുവാവിനെ കുത്തിക്കൊന്നു

CRIME

ബംഗളൂരു: ശനിയാഴ്ച രാത്രി കെങ്കേരി സാറ്റലൈറ്റ് ടൗണിൽ വെച്ച് 24 കാരനെ ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്ത 24 കാരനയ യുവാവിനെ സംഘം കുത്തിക്കൊന്നു. എംടിഎസ് ലേഔട്ടിലെ താമസക്കാരനായ ഭരതിനെയാണ് കൊലപ്പെടുത്തിയത്. സംഘം ഭരതിനെ ഒന്നിലധികം തവണ കുത്തുകയും റെയിൽവേ ട്രാക്കിന് സമീപം കൊലപ്പെടുത്തി ഉപേക്ഷിക്കുകയുമാണ് ചെയ്തത്. ഉള്ളാള് ഉപനഗറിലെ ഇലക്‌ട്രോണിക്‌സ് ഗുഡ്‌സ് ഷോറൂമിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഭരത്.

  ബെംഗളൂരുവിൽ ഹോട്ടൽ ഭക്ഷണത്തിന് പൊള്ളുന്ന വില; ലഘുഭക്ഷണം, കാപ്പി, ചായ എന്നിവയുടെ വില വീണ്ടും ഉയർന്നു; പുതിയ നിരക്ക് അറിയാം

അർധരാത്രിയോടെ ഭരതും സുഹൃത്തുക്കളും കരഗ ഘോഷയാത്ര കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം. രണ്ട് പേർ സഞ്ചരിച്ച ബൈക്ക് ഭരതിന്റെ കൈയിൽ ഇടിക്കുകയായിരുന്നു. ധാരാളം ആളുകൾ സഞ്ചരിക്കുന്നതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കാൻ അദ്ദേഹം അവരെ തടഞ്ഞുനിർത്തി ഉപദേശിച്ചിരുന്നു. ആ സമയം പ്രതി സ്ഥലം വിട്ടെങ്കിലും പിന്നീട് എട്ട് സുഹൃത്തുക്കളുമായി മടങ്ങി എത്തുകയും ഇവർ ഭരതിനെ റെയിൽവേ ട്രാക്കിന് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി, 15 തവണ കുത്തി ഉപേക്ഷിച്ചു കടക്കുകയുമായിരുന്നു. ഭരതിനെ തിരഞ്ഞ സുഹൃത്തുക്കളാണ് കെങ്കേരി പോലീസിൽ വിവരമറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us