കോളേജുകൾ തുറന്നു; ഹാജർ നില 50 ശതമാനത്തിനു മുകളിൽ

ബെംഗളൂരു: കോളജുകൾ വീണ്ടും തുറന്ന ആദ്യ ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50 ശതമാനത്തന് മുകളിൽ ഹാജർ രേഖപ്പെടുത്തി. തങ്ങളുടെ 1000 വിദ്യാർത്ഥികളിൽ 70 ശതമാനത്തിലധികം ഹാജർ ഉണ്ടെന്ന് ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ് നടത്തിയ വിദ്യാർത്ഥികളെ കാമ്പസിലേക്ക് വിളിപ്പിച്ചതായും മറ്റുള്ളവർക്ക് വാക്സിനേഷൻ നൽകാനുള്ള സൗകര്യങ്ങൾ ഇപ്പോഴും തുടരുകയാണെന്നും വൈസ് ചാൻസലർ ലിംഗരാജ ഗാന്ധി അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾക്ക് ഓൺലൈനിലും ക്ലാസുകളിൽ പങ്കെടുക്കാൻ അനുവാദം നൽകി.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വരുന്ന കോളേജുകളിൽ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളിൽ ഇന്നലത്തെ ഹാജർനില 50 മുതൽ 60 ശതമാനം വരെയാണെന്ന് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ വേണുഗോപാൽ പറഞ്ഞു. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി കാമ്പസിലുള്ളവരിൽ 90 ശതമാനം പേർക്കും ഇതിനകം വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി വി-സി അറിയിക്കുകയും ക്യാമ്പസിലേക്ക് മടങ്ങിവരാൻ ഭയപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്
[masterslider id="10"]

Related posts

Click Here to Follow Us