രാജ്യത്തിൻ്റെ സിലിക്കൺവാലിയെ ഈ മെക്കാനിക്കൽ എഞ്ചിനീയർ നയിക്കും;നാളെ 11 മണിക്ക് സത്യപ്രതിജ്ഞ.

ബെംഗളൂരു : രാജ്യത്തിൻ്റെ സോഫ്റ്റ് വെയർ ഹബ് ആയ ബെംഗളൂരു അടങ്ങുന്ന സംസ്ഥാനം ഇനി നയിക്കാൻ പോകുന്നത് മെക്കാനിക്കൽ എഞ്ചീനിയർ കൂടിയായ ബസവരാജ് ബൊമ്മൈ. ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ ബൊമ്മൈയുടെ പേര് പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാനത്ത് ദേവഗൗഡ – കുമാരസ്വാമിക്ക് ശേഷം പിതാവും മകനും സംസ്ഥാന മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ ആൾ ആയി മാറി നിലവിലെ ആഭ്യന്തര മന്ത്രി കൂടിയായ ബസവരാജ് ബൊമ്മൈ. ബസവരാജ് ബൊമ്മൈയുടെ പിതാവ് എസ്.ആർ.ബൊമ്മൈ മുൻപ് കർണാടക മുഖ്യമന്ത്രിയായിരുന്നു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെദിയൂരപ്പയുടെ താൽപര്യമുള്ള പട്ടികയിൽ ആദ്യത്തെ ആൾ മുരുകേഷ് നിറാനിയായിരുന്നു…

Read More

ബസവരാജ്‌ ബൊമ്മൈ പുതിയ കർണാടക മുഖ്യമന്ത്രി.

ബെംഗളൂരു: നിലവിൽ ആഭ്യന്തര മന്ത്രിയായ ബസവരാജ്‌ ബൊമ്മൈയെ ഇന്ന് വൈകുന്നേരം ചേർന്ന കർണാടക ബിജെപി നിയമസഭ പാർട്ടി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 61 കാരനായ ബൊമ്മൈ സംസ്ഥാന ആഭ്യന്തരമന്ത്രിയും കഴിഞ്ഞ യെഡിയൂരപ്പ സർക്കാരിൽ ജലവിഭവ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യെഡിയൂരപ്പയും ബസവരാജ് ബൊമ്മൈയും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരാണ്. ലിംഗായത് വിഭാഗത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 17% ഉൾപ്പെടുന്നു, കൂടാതെ പുതിയ രാഷ്ട്രീയ കാവൽക്കാരനായി കണക്കാക്കപ്പെടുന്ന പ്രിയങ്കരന്മാരിൽ ഒരാളാണ് ബൊമ്മൈ. കർണാടകയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായിരുന്ന എസ്.ആർ. ബൊമ്മൈയുടെ മകനാണ്. 1998 ലും 2004 ലും പിതാവിന്റെ…

Read More

യു.എ.ഇ.യിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് അവസരം; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം.

യു എ ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 35 വയസ്സിൽ കവിയാത്ത ബി.എസ്. സി നഴ്സുമാർക്കാണ് അവസരം. ഐ.സി.യു, പോസ്റ്റ് പാർട്ടം, എൻ. ഐ.സി.യു, മെഡിക്കൽ സർജിക്കൽ, തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. വനിതാ നഴ്സുമാർക്ക്  മുൻഗണന. പ്രമുഖ ആശുപത്രികളിൽ 3 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. ശമ്പളം 6500 ദിർഹം മുതൽ 7000 ദിർഹം (ഏകദേശം 1.3 – 1.5 ലക്ഷം )  വരെ ലഭിക്കും. താല്പര്യമുള്ളവർ www.norkaroots.org  ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.

Read More

കർണാടകയിൽ ഇന്ന് 1501 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1501 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2039 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.46%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2039 ആകെ ഡിസ്ചാര്‍ജ് : 2838717 ഇന്നത്തെ കേസുകള്‍ : 1501 ആകെ ആക്റ്റീവ് കേസുകള്‍ : 22487 ഇന്ന് കോവിഡ് മരണം : 32 ആകെ കോവിഡ് മരണം : 36437 ആകെ പോസിറ്റീവ് കേസുകള്‍ : 2897664 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ കോവിഡ് കണക്കുകളിൽ വൻ വർധന; ഇന്ന് 22,129 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ബെംഗളൂരു: കേരളത്തിൽ ഇന്ന് 22,129 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂർ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂർ 1072, ആലപ്പുഴ 1064, കാസർഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന…

Read More

യെദിയൂരപ്പ ഏറ്റവും അഴിമതിക്കാരനായിരുന്ന കർണാടക മുഖ്യമന്ത്രി; സിദ്ധാരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ രാജിവെക്കുമെന്ന് വളരെക്കാലം മുമ്പ് തന്നെ പ്രതീക്ഷിച്ചിരുന്നെന്നു സിദ്ധാരാമയ്യ പറഞ്ഞു. യെദിയൂരപ്പ രാജിവെച്ചതോടെ കർണാടകയ്ക്ക് ഒരു നഷ്ടവുമില്ലെന്നും പുതിയ മുഖ്യമന്ത്രിയുടെ വരവോടെ യാതൊരു ഗുണവുമില്ലെന്നും മുൻ മുഖ്യമന്ത്രി ഉത്തര കർണാടകയിലെ ഗഡാഗിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, യെദിയൂരപ്പയുടെ സ്വന്തം പാർട്ടിയിലെ മന്ത്രിമാരും എം‌എൽ‌എമാരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നെന്നും, പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ യെദിയൂരപ്പ അഴിമതിക്കാരനാണെന്ന് പറയുന്നത് പുതിയ കാര്യമല്ലെങ്കിലും, സ്വന്തം പാർട്ടി അംഗങ്ങൾ തന്നെ യെദിയൂരപ്പയെ അഴിമതിക്കാരൻ എന്ന് വിളിക്കുന്നത് ഒരു പ്രശ്നമായിരുന്നെന്നും കർണാടക…

Read More

കോളേജുകൾ തുറന്നു; ഹാജർ നില 50 ശതമാനത്തിനു മുകളിൽ

ബെംഗളൂരു: കോളജുകൾ വീണ്ടും തുറന്ന ആദ്യ ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50 ശതമാനത്തന് മുകളിൽ ഹാജർ രേഖപ്പെടുത്തി. തങ്ങളുടെ 1000 വിദ്യാർത്ഥികളിൽ 70 ശതമാനത്തിലധികം ഹാജർ ഉണ്ടെന്ന് ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി അറിയിച്ചു. പ്രതിരോധ കുത്തിവയ്പ് നടത്തിയ വിദ്യാർത്ഥികളെ കാമ്പസിലേക്ക് വിളിപ്പിച്ചതായും മറ്റുള്ളവർക്ക് വാക്സിനേഷൻ നൽകാനുള്ള സൗകര്യങ്ങൾ ഇപ്പോഴും തുടരുകയാണെന്നും വൈസ് ചാൻസലർ ലിംഗരാജ ഗാന്ധി അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾക്ക് ഓൺലൈനിലും ക്ലാസുകളിൽ പങ്കെടുക്കാൻ അനുവാദം നൽകി. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വരുന്ന കോളേജുകളിൽ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളിൽ…

Read More

ആശുപത്രികളുടെ എണ്ണം കൂട്ടാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തീരുമാനിക്കുകയും നഗരത്തിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു, കോവിഡിന്റെയും മറ്റ് പാൻഡെമിക്കുകളുടെയും പശ്ചാത്തലത്തിൽ, നഗരത്തിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി വിശദമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ഓരോ നിയോജകമണ്ഡലത്തിലും സെക്കൻഡറി ആശുപത്രികൾ സ്ഥാപിക്കാനാണ് പദ്ധതിയുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.  തിങ്കളാഴ്ച മുതൽ കോളേജുകളിലെ ക്ലാസുകൾ പുനരാരംഭിച്ചിട്ടുണ്ട്. അതിനു ന്നോടിയായി 1,80,000 വിദ്യാർത്ഥികൾക്ക് ബെംഗളൂരുവിൽ പ്രാതിരോധ കുത്തിവയ്പ് നൽകിയതായും…

Read More

നഗരത്തിലെ റെയിൽ പാളത്തിൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബയ്യപ്പനഹള്ളി റെയിൽവേ പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിനടുത്ത് 30 കാരനായ ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ പാളയ നിവാസിയായ സയ്യിദ് ഉമൈദ് അഹമ്മദാണ് മരിച്ചത്. ഹുബ്ലിയിലെ ഒരു സ്വകാര്യ കോളേജിൽ മെഡിസിൻ ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കസ്തൂരി നഗർ-വിജീൻ‌പുരയിലെ റെയിൽ‌വേ ട്രാക്കിനടുത്ത് ഒരു മൃതദേഹം കിടക്കുന്നതായി യാത്രക്കാർ ശ്രദ്ധിച്ചു. തുടർന്ന് പോലീസിൽ അറിയിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ അക്രമികൾ അയാളുടെ കഴുത്തിൽ കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി.

Read More

45 വയസ്സിനു മുകളില്‍ ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം: കേരളത്തിൽ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാനായിരുന്നു ലക്ഷ്യം വച്ചത്. ഇതില്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍…

Read More
Click Here to Follow Us