പാളത്തിൽ മരം വീണു, ദുരന്തം ഒഴിവാക്കിയത് ചന്ദ്രാവതി 

ബെംഗളൂരു: പാളത്തിന് കുറുകെ വീണ മരത്തില്‍ ഇടിക്കും മുമ്പേ മംഗളൂരു സെന്‍ട്രല്‍-മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് നിര്‍ത്തിച്ചത് കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയാണ്. പഞ്ചനടിക്കും പടില്‍ ജോക്കട്ടെക്കും ഇടയില്‍ മന്ദാരയിലാണ് പാളത്തില്‍ മരം വീണത്. പാളങ്ങള്‍ക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയിനിന്റെയും സമയം അവര്‍ക്ക് മനഃപാഠമാണ്. ഉച്ചയൂണ്‍ കഴിഞ്ഞ് വരാന്തയില്‍ ഇരിക്കുകയായിരുന്നു ചന്ദ്രാവതി. സമയം 2.10 ആവുന്നു. പെട്ടെന്ന് ഘോരശബ്ദം കേട്ടു . മരം കടപുഴകി പാളത്തിന് കുറുകെ വീണതാണ്. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോര്‍ത്തപ്പോള്‍ ആധിയായി. അകത്ത് ചേച്ചി ഉച്ച മയക്കത്തിലാണ്. അകലെ നിന്ന് തീവണ്ടിയുടെ…

Read More

കരാറുകാരൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവില്‍ കരാറുകാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ഉല്ലാലബൈലു കശുവണ്ടി ഗവേഷണകേന്ദ്രത്തിന് സമീപം താമസിക്കുന്ന ജനാര്‍ദനന്‍ ആചാരിയാണ് മരിച്ചത്. ആചാരിയുടെ മൃതദേഹം കപിക്കാട് റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സിവില്‍ കോണ്‍ട്രാക്ടറായിരുന്ന ജനാര്‍ദനന്‍ നൂറിലധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ആചാരിയുടെ ആരോഗ്യനില മോശമായിരുന്നു.

Read More

റെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 9 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ

ബെംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ ഒമ്പത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ മാസം 27ന് രവീന്ദ്ര എം ഷെട്ടിയും ഭാര്യ ശശികല ഷെട്ടിയും മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മംഗളൂരുവിനും സൂറത്ത്കലിനും ഇടയില്‍വെച്ച്‌ ഇവരുടെ ട്രോളി ബാഗ് ട്രെയിനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ദമ്പതികള്‍ സിറ്റി റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു . മംഗളൂരു റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കൊത്താരിയുടെ നേതൃത്വത്തില്‍…

Read More

റെയിൽവേ ട്രാക്ക് മോഷണം പോയി

പട്‌ന: ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പഞ്ചസാര മിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നത് കൊണ്ടുതന്നെ ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Read More

കാർമലാരം-ഹീലലിഗെ റെയിൽ പാത ഫെബ്രുവരിയിൽ തുറക്കും

ബെംഗളൂരു: തെക്കുകിഴക്കൻ ബെംഗളൂരുവിലെ കാർമലാരത്തിനും ഹീലാലിഗിനുമിടയിലുള്ള 10.5 കിലോമീറ്റർ റെയിൽവേ ലൈൻ ഇരട്ടിയാക്കിയതായും ഫെബ്രുവരി ആദ്യവാരം തുറക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ജനുവരി 30ന് കർമലാരം-ഹീലാലിഗെ ലൈൻ പരിശോധിക്കാൻ റെയിൽവേ സുരക്ഷാ കമ്മീഷനെ (സിആർഎസ്) ക്ഷണിച്ചിട്ടുണ്ട്. കാർമലാരത്തിനും ഹീലാലിഗിനുമിടയിൽ രണ്ടാമത്തെ റെയിൽവേ ട്രാക്ക് ഉള്ളത് ബെംഗളൂരുവിനും ഹൊസൂറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം വേഗത്തിലാക്കാൻ സഹായിക്കും. എന്നാൽ, ബൈയപ്പനഹള്ളി-കർമലാരം, ഹീലാലിഗെ-ഹൊസൂർ ഭാഗങ്ങൾ പൂർത്തിയാക്കാൻ ഇനിയും വർഷമെടുക്കും.

Read More

ഹെജ്ജല മുതൽ ഹീലലിഗെ വരെ റെയിൽവേ പാത; സർവേക്ക്‌ അനുമതി

ബെംഗളുരു: ബിഡദിക്ക് സമീപം ഹെജ്ജലയേയും ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹീലലിഗെയും ബന്ധിപ്പിച്ചുള്ള പുതിയ റെയിൽവേ പാതയുടെ സർവേക്കു റെയിൽവേ ബോർഡിന്റെ അനുമതി. 33 കിലോമീറ്റർ ദൂരം വരുന്ന പാത രാമനഗര, ബെംഗളൂരു നഗരം, ബെംഗളൂരു ഗ്രാമ ഗ്രാമ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. 10 വർഷം മുൻപ് ആനേക്കൽ ബിഡ്ദി പാതയ്ക്കായി സർവേ നടത്തിയിരുന്നെങ്കിലും ബെന്നാർ ഘട്ടെ വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്നതിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് പദ്ധതി റദ്ദാക്കുകയായിരുന്നു. വനമേഖല ഒഴിവാക്കിയാണ് നിർദിഷ്ട ഹെജ്ജ്ല -ഹീലലിങ്ക പാതയുടെ രൂപ രേഖ തയാറാക്കിയിരിക്കുന്നത്. വ്യവസായ…

Read More

മലയാളി റയിൽവേ ഉദ്യോഗസ്ഥ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ചെന്നൈ: ട്രെയിനിലെ ഗാർഡ് ജോലിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ റെയിൽവേ ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി മിനിമോൾ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ഗുവാഹതി- ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിലെ അവസാന എസ്‌എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്നു മിനിമോൾ. എന്നാൽ രണ്ട് സ്റ്റേഷനുകളിൽ ഗാർഡിന്റെ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് ലോകോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം റെയിൽവേ അധികൃതർ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ റെയിൽവെ കീമാൻ ഗൗതം കുമാറാണ് മിനിമോളെ ട്രാകിൽ…

Read More

പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി യാത്രക്കാർ: ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തിയത് രണ്ട് ജീവൻ.

ബെംഗളൂരു: പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ പെൺകുട്ടിയെയും ബന്ധുവിനെയും ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തി. ബെളഗാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അജ്മീർ- മൈസൂരു എക്സ്പ്രസിൽ മൈസൂരുവിലേക്കു വരികയായിരുന്ന സൂറത്ത് സ്വദേശിളാണ് അപകടത്തിൽ പെട്ടത്, തുടർന്ന്   ലോക്കോപൈലറ്റ് അനിർബാൻ ഗോസ്വാമിയാണ് ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയത്. ബെളഗാവി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് അപകടത്തിൽ പെട്ട ഇരുവരും പുറത്തിറങ്ങിയത്. എന്നാൽ ട്രെയിൻ നീങ്ങുന്നത് ശ്രദ്ധയിൽ പെട്ട ഇരുവരും കോച്ചിലേക്ക് ചാടികയറാൻ ശ്രമിക്കുന്നതിനിടെയാണ് കാലുകൾ പ്ലാറ്റ്ഫോമിനും ട്രെയിനിലും ഇടയിൽ കുടുങ്ങിയത്. അതേസമയം ഡ്യൂട്ടിയിൽ കയറാൻ വേണ്ടി സ്റ്റേഷനിലെത്തിയ…

Read More

നിശബ്ദമാകാൻ ഒരുങ്ങി റെയിൽവേ ട്രാക്കുകൾ.

ബെംഗളൂരു: പലപ്പോഴും, പലരും, പ്രത്യേകിച്ച് റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്നവർ, ട്രെയിൻ നീങ്ങുമ്പോഴെല്ലാം നിരന്തരമായ ശബ്ദത്തെക്കുറിച്ച് പരാതി ഉയർത്തിയിരുന്നു. എന്നാലിപ്പോൾ അക്ഷരാർത്ഥത്തിൽ, സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ (SWR) 40-ലധികം ട്രെയിനുകൾ സൈലന്റ് മോഡിൽ ഓടിത്തുടങ്ങുകയാണ്, ഇതോടെ, ട്രാക്കുകളിൽ നിശബ്ദമാകാൻ ഒരുങ്ങുകയാണ്. ഒരു പുതിയ പരിസ്ഥിതി സൗഹൃദ സംരംഭത്തിൽ, ട്രെയിനുകളിൽ HOG (ഹെഡ്-ഓൺ-ജനറേഷൻ) സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് SWR ശബ്ദത്തെ നിശ്ശബ്ദമാക്കുകയും ഇന്ധന ബില്ലുകൾ കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു. 2019 മുതൽ ഇതുവരെ, ഈ സാങ്കേതികവിദ്യ 40 ട്രെയിനുകളിലാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇനി വരും ദിവസങ്ങളിൽ, HOG സാങ്കേതികവിദ്യയിൽ…

Read More

നഗരത്തിലെ റെയിൽ പാളത്തിൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബയ്യപ്പനഹള്ളി റെയിൽവേ പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിനടുത്ത് 30 കാരനായ ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ പാളയ നിവാസിയായ സയ്യിദ് ഉമൈദ് അഹമ്മദാണ് മരിച്ചത്. ഹുബ്ലിയിലെ ഒരു സ്വകാര്യ കോളേജിൽ മെഡിസിൻ ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കസ്തൂരി നഗർ-വിജീൻ‌പുരയിലെ റെയിൽ‌വേ ട്രാക്കിനടുത്ത് ഒരു മൃതദേഹം കിടക്കുന്നതായി യാത്രക്കാർ ശ്രദ്ധിച്ചു. തുടർന്ന് പോലീസിൽ അറിയിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ അക്രമികൾ അയാളുടെ കഴുത്തിൽ കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി.

Read More
Click Here to Follow Us