പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി യാത്രക്കാർ: ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തിയത് രണ്ട് ജീവൻ.

ബെംഗളൂരു: പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ പെൺകുട്ടിയെയും ബന്ധുവിനെയും ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തി.

ബെളഗാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അജ്മീർ- മൈസൂരു എക്സ്പ്രസിൽ മൈസൂരുവിലേക്കു വരികയായിരുന്ന സൂറത്ത് സ്വദേശിളാണ് അപകടത്തിൽ പെട്ടത്, തുടർന്ന്   ലോക്കോപൈലറ്റ് അനിർബാൻ ഗോസ്വാമിയാണ് ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയത്.

ബെളഗാവി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് അപകടത്തിൽ പെട്ട ഇരുവരും പുറത്തിറങ്ങിയത്. എന്നാൽ ട്രെയിൻ നീങ്ങുന്നത് ശ്രദ്ധയിൽ പെട്ട ഇരുവരും കോച്ചിലേക്ക് ചാടികയറാൻ ശ്രമിക്കുന്നതിനിടെയാണ് കാലുകൾ പ്ലാറ്റ്ഫോമിനും ട്രെയിനിലും ഇടയിൽ കുടുങ്ങിയത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

അതേസമയം ഡ്യൂട്ടിയിൽ കയറാൻ വേണ്ടി സ്റ്റേഷനിലെത്തിയ അനിർബാൻ ഒച്ചകേട്ട് നോക്കിയപ്പോഴാണ് അപകടം ശ്രദ്ധയിൽ പെട്ടത്.

ഉടൻതന്നെ അനിർബാൻ ഇരുവരെയും ശക്തിയോടെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ അനിർബാനുവിന് നിസ്സാര പരിക്കെറ്റിട്ടുണ്ടെങ്കിലും അപകടത്തിൽപെട്ട 2 പേർക്കും കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെടുത്തി. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts