മലയാളി റയിൽവേ ഉദ്യോഗസ്ഥ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ചെന്നൈ: ട്രെയിനിലെ ഗാർഡ് ജോലിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ റെയിൽവേ ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി മിനിമോൾ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ഗുവാഹതി- ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിലെ അവസാന എസ്‌എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്നു മിനിമോൾ.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

എന്നാൽ രണ്ട് സ്റ്റേഷനുകളിൽ ഗാർഡിന്റെ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് ലോകോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം റെയിൽവേ അധികൃതർ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ റെയിൽവെ കീമാൻ ഗൗതം കുമാറാണ് മിനിമോളെ ട്രാകിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: കെ ശിവദാസ്, മക്കൾ: മാളവിക, ദീപിക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
[masterslider id="10"]

Related posts