മദ്യക്കടത്ത് വ്യാപകം; നാട്ടിലേക്ക് മദ്യം കടത്തിയ മലയാളികൾ പിടിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് മദ്യം കടത്തിയ മലയാളികൾ പിടിയിൽ. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി അബ്​ദുറഹ്മാനെ(50) ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി.കെ. മണി അറസ്​റ്റ്​ ചെയ്തു. കൊളവയലിലെ ഫാത്തിമ ക്വാര്‍ട്ടേഴ്സിനു മുറിയില്‍ വില്‍പനക്കായി സൂക്ഷിച്ച 180 മില്ലി ലിറ്ററി‍െന്‍റ 1005 പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്.

മറ്റൊരു റെയ്ഡിൽ കാഞ്ഞങ്ങാട് സ്വദേശി
നിതീഷിനെതിരെ (32) അബ്കാരി കേസ് രജിസ്​റ്റര്‍ ചെയ്തു. എന്നാൽ തത്സമയം പ്രതിയെ അറസ്​റ്റ്​ ചെയ്യാന്‍ സാധിച്ചിട്ടില്ല. കാറില്‍ കടത്തിക്കൊണ്ടുപോയ 179.16 ലിറ്റര്‍ കര്‍ണാടക മദ്യമാണ് എക്‌സൈസ്‌ സംഘം തിങ്കളാഴ്ച രാത്രി പിടികൂടിയത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

രഹസ്യവിവരത്തി‍െന്‍റ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.വി. പ്രസന്നകുമാറി‍െന്‍റ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കാഞ്ഞങ്ങാട് തെരുവത്ത് – കാരാട്ട് വെച്ചാണ് ടാറ്റ ഇന്‍ഡിഗോ കാറില്‍ നിന്നും 179.16 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം കണ്ടെടുത്തത്.

അതെസമയം തമിഴ്‌നാട്ടിലേക്ക് 509 ലിറ്റര്‍ മദ്യം കടത്താന്‍ ശ്രമിച്ച മറ്റ് രണ്ട്‌ പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. പച്ചക്കറി ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് 509 ലിറ്റര്‍ മദ്യം പ്രതികളില്‍ നിന്നും ബെംഗളൂരു സിറ്റി പൊലീസ് പിടിച്ചെടുത്തത്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായി ഡിസിപി ഡോ. സഞ്ജീവ് എം. പട്ടില്‍ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts