ന​വ​വ​ധു റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ; മരണത്തിന് കാരണം ഭർതൃ വീട്ടുകാരുടെ മാനസിക പീഡനമെന്ന് ആരോപണം

ബെംഗളൂരു : ആറ് മാസം മുന്നേ വിവാഹിതയായ യുവതിയെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദാ​വ​ൻ​ഗ​രെ ച​ന്ന​ഗി​രി സ്വ​ദേ​ശി​നി വി​ദ്യ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥനായ ശി​വു എ​ന്ന​യാ​ളെ​യാ​ണ് യുവതി വി​വാ​ഹം ക​ഴി​ച്ച​ത്.
വിവാഹത്തിന് ശേഷം ഇ​രു​വ​രും ബം​ഗ​ളൂ​രു ശ​ങ്ക​ർ​പു​ര​ത്ത് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ജൂ​ൺ 30ന് ​വി​ദ്യ​യെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭ​ർ​ത്താ​വ് ശി​വു ശ​ങ്ക​ർ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി നൽകി.

  സ്വത്ത് തർക്കം; പിതാവിനെയും,സഹോദരനെയും കൊലപ്പെടുത്തി : പ്രതി പിടിയിൽ

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അ​ര​സി​ക്ക​രെ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കഴിഞ്ഞ ദിവസം വി​ദ്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​തൃ​വീ​ട്ടു​കാ​ർ സ്ഥിരമായി ദിവ്യയെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നും വി​ദ്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. സംഭവത്തിൽ അ​ര​സി​ക്ക​രെ റെ​യി​ൽ​വേ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  4000 കോ​ടി​ വിലമതിക്കുന്ന 120 ഏ​ക്ക​ർ വ​ന​ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച് കർണാടക സ​ർ​ക്കാ​ർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us