കർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി

ബെംഗളൂരു: കർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി. പ്രതിപക്ഷ നേതാവ് ആർ.അശോകയാണ് മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച് പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നുവെന്നും അധികാരം പിടിക്കാനാണ് ഡി.കെ ശിവകുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറും. കോൺഗ്രസിലെ എല്ലാ എം.എൽ.എമാർക്കും മുഖ്യമന്ത്രിയാകാനാണ് താൽപര്യമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്നതിൽ ഹൈക്കമാൻഡ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

സംസ്ഥാന സർക്കാറിന് ഫണ്ടിന്റെ കുറവുണ്ട്. ഇതുമൂലം എം.എൽ.എമാർ നിരാശയിലാണ്. പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വാൽമികി കോർപറേഷൻ അഴിമതിയിൽ ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് ബി.ജെ.പിയുടെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts