നാല് വർഷത്തിനിടെ കർണാടകയിൽ മതപരമായ സംഘർഷങ്ങൾ 65 ശതമാനം വർധിച്ചെന്ന് റിപ്പോർട്ട്

ബെംഗളൂരു : നാല് വർഷത്തിനിടെ കർണാടകയിൽ മതപരമായ സംഘർഷങ്ങൾ വർധിച്ചെന്ന് റിപ്പോർട്ട് 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് സംഘർഷങ്ങൾ വർധിച്ചത്. 64.87 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

2021ൽ മതപരമായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 208 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ. 2021ൽ ഇത് 341 ആയി വർധിച്ചു. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം മെയ് വരെ 123 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

വർഗീയ സംഘർഷങ്ങളിൽ 133.31 ശതമാനം വർധനയാണ് 2021നും 2024നും ഇടയിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, സമൂഹമാധ്യമങ്ങൾ, രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട സാഹചര്യം, മതപരമായും ജാതിപരമായുമുള്ള സംഘർഷങ്ങൾ എന്നിവയെല്ലാമാണ് കേസുകളുടെ എണ്ണം വർധിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts