സൗദി ആരോഗ്യ മന്ത്രാലയം, ബെംഗളൂരുവിൽ നിന്നും പത്തു മലയാളി നഴ്സുകൾ തിരഞ്ഞെടുക്കപ്പെട്ടു 

ബെംഗളൂരു: സൗദി ആരോഗ്യ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ബെംഗളൂരുവിലെ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ വച്ച് ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സംഘടിപ്പിച്ച റിക്രൂട്ട്മെന്റിൽ നോർക്ക റൂട്ട്സ് മുഖേന അപേക്ഷിച്ച പത്തു മലയാളി നഴ്സിങ് ഉദ്യോഗസ്ഥർ തിരഞ്ഞടുക്കപ്പെട്ടു . നോർക്ക റൂട്ട്സിൻറെ റിക്രൂട്ട്മെന്റ് സർവീസ് ഫീസ് 30000 രൂപ . തിരഞ്ഞെടുക്കപ്പെട്ടവർ മേൽപറഞ്ഞതും ജി എസ് ടി നികുതിയും അടച്ചാൽ മതിയാകുമെന്ന് ബെംഗളൂരു നോർക്ക ഓഫീസർ അറിയിച്ചു.

Read More

ജര്‍മനിയില്‍ നഴ്‌സ്:നോര്‍ക്ക റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു.

നോര്‍ക്കാറൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്‌ളോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി ജര്‍മനിയില്‍ നഴ്‌സിംഗ് തസ്തികയിലേക്ക്  തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്‌ളോമയോ ഉള്ള കുറഞ്ഞത് ഒരു  വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  www.norkaroots.org  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിയ്ക്കാവുന്നതാണെന്ന് നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി 2022 മാര്‍ച്ച് 10. 45 വയസ്സ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യമാണ്. നിലവില്‍ ജോലി ചെയ്യുന്ന മൂന്ന്…

Read More

സർക്കാർ നടത്തുന്നത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ -മുഖ്യമന്ത്രി; നോർക്ക-പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾക്ക് തുടക്കമായി

തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതാണ്ട് 15 ലക്ഷത്തോളം സഹോദരങ്ങളാണ് കോവിഡ് കാലത്ത് നമ്മുടെ നാട്ടിലെത്തിയത്. ഇതിൽ വളരെയധികം പേർ ലോക്ഡൗൺ സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥ നിലനിർത്തുന്നതിനായി പ്രയത്നിച്ചവരാണിവർ. ഇവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ…

Read More

യു.എ.ഇ.യിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് അവസരം; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം.

യു എ ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 35 വയസ്സിൽ കവിയാത്ത ബി.എസ്. സി നഴ്സുമാർക്കാണ് അവസരം. ഐ.സി.യു, പോസ്റ്റ് പാർട്ടം, എൻ. ഐ.സി.യു, മെഡിക്കൽ സർജിക്കൽ, തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. വനിതാ നഴ്സുമാർക്ക്  മുൻഗണന. പ്രമുഖ ആശുപത്രികളിൽ 3 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. ശമ്പളം 6500 ദിർഹം മുതൽ 7000 ദിർഹം (ഏകദേശം 1.3 – 1.5 ലക്ഷം )  വരെ ലഭിക്കും. താല്പര്യമുള്ളവർ www.norkaroots.org  ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.

Read More

ജാലഹള്ളി വ്യോമസേനയുടെ കോവിഡ് കെയർ സെൻ്ററിൽ നഴ്സുമാരുടെ താൽക്കാലിക ഒഴിവുകൾ!

ബെംഗളൂരു : വ്യോമസേന ജാലഹള്ളിയിൽ സ്ഥാപിക്കുന്ന കോവിഡ് കെയർ സെൻ്ററിലേക്ക് നഴ്സുമാരുടെ ഒഴിവുകൾ ഉണ്ട്. നഴ്സിംഗ് ഡിഗ്രി/ ജി.എൻ.എം, ഡിപ്ലോമ നഴ്സിംഗ് / സ്പെഷ്യാലിറ്റി എസ്.ആർ.എൻ /എസ്.ആർ.എം സർട്ടിഫിക്കേഷൻ എന്നീ കുറഞ്ഞ യോഗ്യതയുള്ള 45 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസവും ഉൾപ്പെടെ മാസ ശമ്പളം 30000 രൂപയാണ് വേതനം.89 ദിവസത്തേക്കാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നാളെ മുതൽ തുടങ്ങുന്ന നേരിട്ടുള്ള അഭിമുഖത്തിന് (വാക്കിൻ) ഹാജരാകാം. പ്രേമാ ഹാളിൽ രാവിലെ 10 മുതൽ 12 വരെയാണ് അഭിമുഖം.എല്ലാ രേഖകളും കയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക്…

Read More

ദുബായിൽ വനിതാ നഴ്സുമാർക്ക് അവസരം;തെരഞ്ഞെടുപ്പ് നോർക്ക വഴി.

ദുബായിലെ പ്രമുഖ ഹോംഹെൽത്ത്കെയർ സെന്ററിലേക്ക് ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നു. യോഗ്യത: ബി.എസ്സി. നഴ്സിങ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 25നും 40നും മധ്യേ ശമ്പളം: 4,000 യു.എ.ഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ. അപേക്ഷ: താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ അയയ്ക്കാം. അവസാന തീയതി – ഫെബ്രുവരി 25 കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1800-4253939 (ഇന്ത്യയിൽ നിന്നും), 0091-8802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോൾ സേവനം) എന്നിവയിൽ ബന്ധപ്പെടാം.

Read More

സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാർക്ക് നിരവധി അവസരങ്ങൾ;തെരഞ്ഞെടുപ്പ് നോർക്ക വഴി.

ബെംഗളൂരു:സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു  കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും.ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള 27മാസത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), കാർഡിയാക് സർജറി, എമർജൻസി, ഓൺക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.അടിസ്ഥാന മാസ ശമ്പളം 78000  രൂപ. 2019 ഡിസംബർ 23 മുതൽ 27 വരെ ബെംഗളൂരുവിലും കൊച്ചിയിലും  അഭിമുഖം നടക്കും.താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ    സമർപ്പിക്കണം.അവസാന തീയതി  19 ഡിസംബർ 2019.കൂടുതൽ വിവരങ്ങൾക്ക്  1800 425 3939,  080 -25585090 .

Read More

ഒരു പ്രമുഖ പത്രത്തിലേക്ക് ഫീൽഡ് പ്രമോട്ടർമാരെ ആവശ്യമുണ്ട്!

ബെംഗളൂരു : നഗരത്തിലെ ഒരു പ്രമുഖ മലയാള പത്രത്തിൽ ഫീൽഡ് പ്രമോട്ടർമാരുടെ ഒഴിവുണ്ട്.നിയമനം കരാറടിസ്ഥാനത്തിലാണ്. ആകർഷകമായ വേതനവും യാത്രാബത്തയും താമസ സൗകര്യവും ലഭിക്കും പ്ലസ് ടുവോ ബിരുദമോ ആണ് യോഗ്യത. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. Mob : 7337721313,9072599995 Email : [email protected]

Read More

വിദേശജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്ക് സുവർണാവസരം.

ബെംഗളൂരു : ബി.എസ്.സി നഴ്സിങ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നഴ്സുമാർക്ക് വിദേശജോലി നേടാൻ ഒരു സുവർണാവസരം. കുവൈറ്റിനെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്. കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്സ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. വിസ, ടിക്കറ്റ്, താമസം സൗജന്യമാണ്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ മെയ് 16ന് മുൻപായി ബയോഡാറ്റ അയക്കുക. അഭിമുഖം ഈ മാസം 28ന് ബെംഗളൂരുവിൽ വച്ച് നടക്കും. നോർക്ക റൂട്ട്സിനെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Read More

തൊഴിലവസരങ്ങൾ.

മലയാള ദിനപത്രത്തിന്റെ സർക്കുലേഷനിൽ ഫീൽഡ് വർക്കിനായി യുവാക്കളെ ആവശ്യമുണ്ട്…. സാലറി + താമസ സൗകര്യം + ട്രാവൽ അലവൻസ്. താല്പര്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം….. *?URGENT REQUIREMENT For promoter* *?Male* *?Job profile:- Sales Promoter* *?Experience:- Minimum 6 month exp. in any Field work or FMCG and Fresher’s also Welcome* *?Salary:- 10500 To 12500 in hand + Accomadation + TA (Only 4 Hours work at morning and…

Read More
Click Here to Follow Us