മുൻ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്ത യുവതി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി മുങ്ങി

ബെംഗളൂരു: മുൻ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹിതനായ യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി മുങ്ങിയതായി പരാതി.

മണ്ഡ്യ താലൂക്കിലെ എം.ബി. ശശികാന്താണ് മണ്ഡ്യ റൂറൽ പോലീസിൽ പരാതി നൽകിയത്.

മദ്ദൂർ താലൂക്കിലെ കെസ്തൂർ ഗ്രാമത്തിലെ പുട്ട സ്വാമിയുടെയും ഷിലയുടെയും മകൾ കെ.പി. വൈഷ്ണവി എന്ന യുവതിയാണ് തന്റെ പണവുമായി മുങ്ങിയതെന്ന് ശശികാന്ത് പരാതിപ്പെട്ടു.

മാർച്ച് 24-നാണ് ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് വിവരിച്ച് സ്വർണമായും പണമായും വിവാഹത്തിന് മുൻപ്‌ വൈഷ്ണവി 15 ലക്ഷത്തിൽപ്പരം തുക ശശികാന്തിൽനിന്നും കൈപ്പറ്റിയിരുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

കഴിഞ്ഞദിവസം ഇരുവരും ക്ഷേത്രത്തിൽ പോകുമ്പോൾ ശശികാന്ത് കാർ നിർത്തി വെള്ളംവാങ്ങാൻ ഇറങ്ങി. ഈ സമയത്ത് വൈഷ്ണവി കാറിൽ നിന്നിറങ്ങി മറ്റൊരു വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി മുൻപ്‌ ബെംഗളൂരു സ്വദേശിയായ ശിവു എന്നയാളെ വിവാഹം കഴിച്ചിരുന്നതായി അറിഞ്ഞതെന്ന് ശശികാന്ത് പോലീസിനോട് പറഞ്ഞു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

ഈ വിവരം മറച്ചുവെച്ചാണ് യുവതി വീണ്ടും തന്നെവിവാഹം കഴിച്ചത്. ഇതിന് പെൺകുട്ടിയുടെ വീട്ടുകാരും കൂട്ടുന്നിനതായി ശശികാന്ത് പരാതിയിൽ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
[masterslider id="10"]

Related posts