വിമാന യാത്രക്കാരി സ്വർണമാല മോഷ്ടിച്ചതായി യുവതിയുടെ പരാതി 

ബെംഗളൂരു: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി.

കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയെ കുറിച്ച്‌ അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇൻഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പ്രിയങ്ക മുഖർജിയാണ് പരാതി നല്‍കിയത്.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമില്‍ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോള്‍ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നല്‍കിയ പരാതിയില്‍ പറയുന്നു.

ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts