നഗരത്തിലെ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ജനങ്ങളിൽ നിന്ന് ടാങ്കർ ജീവനക്കാർ അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഏപ്രിൽ പത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു.

രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ടാങ്കറുകൾ പിടിച്ചെടുക്കുമെന്നും ബിഡബ്ല്യൂഎസ്എസ്ബി വ്യക്തമാക്കി.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

ബിഡബ്ല്യുഎസ്എസ്ബി വെബ്സൈറ്റ്, സഞ്ചാരി കാവേരി ആപ്പ് എന്നിവ മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

നഗരത്തിൽ 3,500–4,000 ടാങ്കറുകൾ ഓടുന്നുണ്ടെന്നാണ് കണക്ക്. അതിൽ പകുതിയിൽ താഴെ ടാങ്കറുകൾ മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജലവിതരണത്തിനായി ടാങ്കറുകൾക്കു കിലോമീറ്റർ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും മൂന്നിരട്ടിവരെ അധിക നിരക്കാണ് പലപ്പോഴും ഈടാക്കുന്നത്.

ബിഡബ്ല്യുഎസ്എസ്ബിയുടെ കാവേരി ജലവിതരണമില്ലാത്ത മേഖലകളിലാണ് ടാങ്കറുകൾ ഇത്തരത്തിൽ കൊള്ളനിരക്ക് ഈടാക്കുന്നത്. ഇതിനൊരു പരിഹരമാണ് പുതിയ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts