ദക്ഷിണ റെയിൽവേ ‘റെയിൽ പാർട്ണർ’ മൊബൈൽ ആപ്പ് പുറത്തിറക്കി.

ബെംഗളൂരു: തീവണ്ടിയാത്രയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ദക്ഷിണ റെയിൽവേ ‘റെയിൽ പാർട്ണർ’ മൊബൈൽ ആപ്പ് പുറത്തിറക്കി. ദക്ഷിണ റെയിൽവേയുടെ തീവണ്ടികളുടെ സമയക്രമമുൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ പറഞ്ഞു. ആപ്പ‌ിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.

ആർ.പി.എഫ്., റെയിൽവേ പോലീസ്, ഇ-കാറ്ററിങ്, വിജിലൻസ്, ചൈൽഡ് ഹെൽപ്പ് ലൈൻ, വനിത ഹെൽപ്പ് ലൈൻ തുടങ്ങി 20 ഹെൽപ്പ് ലൈനുകളിലേക്ക് ആപ്പിൽനിന്ന് വിളിക്കാം. പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ ഫോൺ നമ്പറുകളുമുണ്ട്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, റിസർവേഷൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, മൊബൈൽ ടിക്കറ്റിങ്, ലഗേജ്, പാർസൽ, ടൂറിസ്റ്റ് സർവീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.

  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

എളുപ്പം ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് ചീഫ് പാസഞ്ചർ മാർക്കറ്റിങ് മാനേജർ ജെ. വിനയൻ പറഞ്ഞു. ടി.വി., സാമൂഹിക മാധ്യമങ്ങൾ എന്നിവയെ ആശ്രയിക്കുന്നതിനെക്കാൾ യാത്രക്കാർക്ക് റെയിൽവേയുമായി നേരിട്ട് സംവദിക്കുന്നതിന് കൂടിയാണ് ആപ്പ് തുടങ്ങിയത് -ജെ. വിനയൻ പറഞ്ഞു.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

തീവണ്ടിയാത്രയ്ക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ നിലവിൽ സ്വകാര്യ ആപ്പുകളുണ്ട്. എന്നാൽ, വിവരങ്ങൾ കൃത്യമല്ല. കൃത്യമായ വിവരങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
[masterslider id="10"]

Related posts