കുടക്- കേരള സംസ്ഥാനാന്തര ബസ് സർവ്വീസ് നിരോധനം 30 വരെ നീട്ടി; യാത്രക്കാർക്ക് തിരിച്ചടി

ബെം​ഗളുരു; കേരളത്തിൽ നിന്നും കുടകിലേക്കും തിരിച്ചുമുള്ള സംസ്ഥാനാന്തര ബസ് സർവ്വീസ് നിന്നിട്ട് 2 മാസം പിന്നിടുന്നു.

30 വരെ വീണ്ടും കുടക്- കേരള സംസ്ഥാനാന്തര യാത്ര നിരോധനം കലക്ടർ ഉത്തരവിറക്കി നീട്ടിയതോടെ യാത്രക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഒക്ടോബർ അവസാനം വരെ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്കും തിരിച്ചുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ ഉത്തരവിറക്കിയിരിക്കുകയാണ്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

കൂടാതെ കർണ്ണാടകയിലെ മറ്റ് അതിർത്തികളിലെ പോലെ സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തുന്ന യാത്രക്കാർക്ക് കുടക് വഴി പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലും ,ചരക്കു വാഹന ജീവനക്കാർക്ക് 7 ദിവസത്തിലുമുള്ള ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മാക്കൂട്ടം , കുട്ട അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts