ചെന്നൈ: ഐഐടി-മദ്രാസ് മാനേജ്‌മെന്റിനെതിരെ ഒരു വർഷത്തിലേറെയായി മൃഗാവകാശ പ്രവർത്തകർ നടത്തുന്ന സമരത്തിനൊടുവിൽ, 2020 ഒക്ടോബർ മുതൽ ഐഐടി-എം കാമ്പസിൽ അടച്ചിട്ടിരിക്കുന്ന 22 തെരുവ് നായ്ക്കളെ മോചിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം വാക്‌സിനേഷന്റെയും വന്ധ്യംകരണത്തിന്റെയും പേരിൽ സർവകലാശാല പിടികൂടിയ 186 തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടതായി അറിയപ്പെടുന്നത് ഈ 22 നായകൾ മാത്രമാണ്. പിടികൂടിയ നായകളിൽ 57 എണ്ണം ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നായ്ക്കളെ ദത്തെടുത്തതായി പറയപ്പെടുന്ന രേഖകൾ പങ്കിടാൻ ഐഐടി-എം മാനേജ്മെന്റ് വിസമ്മതിച്ചതിനാൽ 110 ഓളം നായ്ക്കൾ എവിടെയാണെന്ന് നിലവിൽ അറിവില്ല. കൂടാതെ 19 നായ്ക്കളെ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയട്ടുണ്ട്.
നിലവിൽ ഐഐടി-എമ്മിനുള്ളിലെ ഡോഗ് പാർക്കിൽ കഴിയുന്ന 22 തെരുവ് നായ്ക്കളെ വിട്ടുകിട്ടുന്നത് ഉറപ്പാക്കാൻ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനോട് (ജിസിസി) ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിട്ടുണ്ട്.
കൂടാതെ ആരോഗ്യമുള്ള നായ്ക്കളെ ഉചിതമായ സ്ഥലങ്ങളിൽ വിടാനും ആരോഗ്യനില മോശമായ നായ്ക്കൾക്ക് ചികിത്സ നൽകാനും കോടതി ജിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കോടതി ഉത്തരവിൽ എത്തിപെടാൻ, മൃഗാവകാശ പ്രവർത്തകർക്ക് കഠിനമായ പോരാട്ടം തന്നെ നടത്തേണ്ടിവന്നിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.