കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നിർബന്ധമാക്കി തമിഴ്നാട്.

ചെന്നൈ: 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് കോളേജ് ക്ലാസുകളിൽ പങ്കെടുക്കാൻ തമിഴ്‌നാട് ആരോഗ്യ വകുപ്പ് കൊവിഡ്-19 വാക്‌സിനേഷൻ നിർബന്ധമാക്കിയതായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.

18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഒരു ഡോസെങ്കിലും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കത്തെഴുതുമെന്ന് ചെന്നൈയിൽ നടന്ന വിദ്യാഭ്യാസ വിദഗ്ദരുടെ ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

18 വയസ്സിന് മുകളിലുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ 46% മാത്രമാണ് ആദ്യ ഡോസ് വാക്സിൻ എടുത്തതെന്നും അതിൽ 12% വിദ്യാർത്ഥികൾ മാത്രമാണ് രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇനിമുതൽ കോളേജ് അഡ്മിനിസ്‌ട്രേറ്റർമാർ വിദ്യാർത്ഥികളുടെ പട്ടിക പരിശോധിച്ച് 100% ഇരട്ട ഡോസ് നൽകിയെന്ന് ഉറപ്പാക്കണമെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts