സർക്കാർ നൽകിയ കിറ്റിൽ ഗർഭനിരോധന ഉറകളും ഗുളികളും, വിവാദമായി സർക്കാർ പദ്ധതി

ഭോപ്പാൽ:നവദമ്പതികള്‍ക്ക് സര്‍ക്കാര്‍ വിവാഹ സമ്മാനമായി നല്‍കിയ കിറ്റില്‍ ഗര്‍ഭനിരോധന ഉറകളും ഗുളികകളും. മധ്യപ്രദേശ് സര്‍ക്കാരിന്റെ സമൂഹവിവാഹ പദ്ധതിയിലാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളടങ്ങിയ സമ്മാനം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ജാബുവായില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ നല്‍കിയ സമ്മാനപ്പൊതികളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

സംഭവം വിവാദമായതോടെ കുടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വിതരണം ചെയ്തതാണിവ എന്നു പറഞ്ഞ് അധികൃതര്‍ തടിയൂരി. പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കു നല്‍കേണ്ട 55000 രൂപയില്‍ 49000 പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമാണ് ചെലവഴിച്ചതെന്നും ജില്ലാ അധികാരി ഭൂര്‍സിങ് റാവത്ത് വ്യക്തമാക്കി.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

വിവാഹ സമ്മാന കിറ്റ് വിതരണം പദ്ധതിയുടെ ഭാഗമല്ലെന്നും റാവത്ത് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts