നിനക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ, കൂടെ വാ നീ ശോഭയോട് അഖിൽ മാരാർ…

ബിഗ് ബോസ് സീസൺ 5 ൽ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു കോമ്പോയാണ് അഖില്‍ മാരാര്‍-ശോഭ വിശ്വനാഥ് കോമ്പോ.

ടോം ആന്റ് ജെറി കോമ്പിനേഷൻ പോലെയാണ് ഇവരുടെ വഴക്കുകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നാറുള്ളത്.

ശോഭയെ ദേഷ്യം പിടിപ്പിക്കാനായി നിരന്തരം ഓരോന്ന് കാണിക്കുകയും പറയുകയും ചെയ്യാറുണ്ട് അഖില്‍ മാരാര്‍. ചിലപ്പോഴൊക്ക ശോഭ അതിനോട് ക്ഷമ നശിച്ച്‌ കഴിയുമ്പോള്‍ വൈകാരികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സെറീനയ്ക്കും അനുവിനും ഒപ്പം സംസാരിച്ചിരിക്കവെ അഖില്‍ ശോഭയോട് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ശോഭയ്ക്ക് കിട്ടാതെ പോയ ഭര്‍ത്താവാണ് താനെന്നാണ് അഖില്‍ സെറീനയോടും അനുവിനോടും ശോഭയുടെ മുമ്പില്‍ വെച്ച്‌ പറ‍ഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ശോഭ ചേച്ചിക്ക് അഖിലേട്ടനോട് ഇഷ്ടമുണ്ടെന്ന് സെറീന പറയുന്നതും ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയില്‍ കാണാം. ‘ശോഭയ്ക്ക് കിട്ടാതെ പോയ ഭര്‍ത്താവാണ് ഞാൻ. നീ വാ. ലക്ഷ്മിയോട് ഞാൻ പറഞ്ഞോളം. നീ പോര്. നീ വന്ന് പാത്രം കഴുകുകയോ തുടയ്ക്കുകയോ തുണി അലക്കുകയോ ചെയ്തോളൂ. അതൊന്നും ലക്ഷ്മിക്ക് ഒരു പ്രശ്നവുമില്ല. രാത്രി എന്റെ അടുത്തേക്ക് വരാതിരുന്നാല്‍ മതി. പകല്‍ വരുന്നതില്‍ ലക്ഷ്മിക്ക് കുഴപ്പമുണ്ടാകില്ല’, അഖില്‍ ശോഭയോട് തമാശയായി പറ‍ഞ്ഞു.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ഇതൊന്നും നിന്റെ ഭാര്യ കേള്‍ക്കേണ്ടെന്നും ചിലപ്പോള്‍ നീ തിരിച്ച്‌ ചെല്ലുമ്പോഴേക്കും അവള്‍ അമ്മിക്കല്ല് ഷാര്‍പ്പ് ചെയ്ത് വെച്ചിട്ടുണ്ടാകുമെന്നും’, അഖിലിനോട് ശോഭ മറുപടിയായി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts