അധ്യാപകനും വിദ്യാർത്ഥിയും മുങ്ങി മരിച്ചു

ബെംഗളൂരു: ഉള്ളൂറു ബൊബ്ബര്യന കൊഡ്ലു തടാകത്തില്‍ കോളജ് അധ്യാപകനും വിദ്യാര്‍ഥിയും മുങ്ങി മരിച്ചു.കുന്താപുരത്തിനടുത്ത ശങ്കരനാരായണ മദര്‍ തെരേസ കോളജ് അധ്യാപകൻ രാജേന്ദ്ര ഷെട്ടിഗാര്‍(28),ശങ്കര നാരായണ ഹൈസ്കൂള്‍ വിദ്യാര്‍ഥി ഭരത് ഷെട്ടിഗാര്‍(16) എന്നിവരാണ് മരിച്ചത്.

വരാഹി ജലസേചന പദ്ധതിയുടെ ഭാഗമായ നാലേക്കര്‍ വിസ്തൃതിയുള്ള തടാകക്കരയില്‍ വന്നതായിരുന്നു ആറംഗ സംഘം. ഭരത് കുളിക്കാൻ ചാടി. പത്തടി ആഴമുള്ള തടാകത്തില്‍ നീന്തല്‍ വശമില്ലാത്ത ഭരത് മുങ്ങിത്താഴുന്നത് കണ്ട് രാജേന്ദ്രയും ഇറങ്ങി. നീന്തല്‍ അറിയാതെ മുങ്ങിയ അധ്യാപകനേയും വിദ്യാര്‍ഥിയേയും അഗ്നിശമന സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂരു സ്വകാര്യ കോളജ് അധ്യാപകനായിരുന്ന രാജേന്ദ്ര ഈയിടെയാണ് മദര്‍ തെരേസയിലേക്ക് മാറിയത്. കണ്ട്ലൂര്‍ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts