ഇരുചക്ര വാഹനങ്ങളിലെ ഫുള്‍ടൈം ഹെഡ്‌ലൈറ്റ് സംവിധാനം: റോഡപകടങ്ങള്‍ കുറച്ചെന്ന് റിപ്പോര്‍ട്ട്.

വാഹനങ്ങളില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഫുള്‍ടൈം ഹെഡ്‌ലൈറ്റ് സംവിധാനം റോഡപകടങ്ങള്‍ കുറച്ചെന്ന് റിപ്പോര്‍ട്ട്. ദേശീയ റോഡ് സുരക്ഷാ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ മുതല്‍ ഓഫ് ചെയ്യുന്നതുവരെ കത്തിക്കിടക്കുന്ന ലൈറ്റുകള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഒരുവര്‍ഷം മുമ്പാണ് ഈ സംവിധാനം കേന്ദ്രം നിര്‍ബന്ധമാക്കിയത്. ഇരുചക്രവാഹനങ്ങളില്‍ ഹെഡ്‌ലൈറ്റിന് സ്വിച്ച് ഇല്ലാതെ വേണം നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കാന്‍ എന്നും ഡിം ബ്രൈറ്റ് സ്വിച്ച് ആകാമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

മൂടല്‍ മഞ്ഞുള്ള വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളില്‍ റോഡപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രം ഇത്തരത്തിലൊരു നിബന്ധനവെച്ചത്. പിന്നീട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇത് നടപ്പാക്കാന്‍ ബാധ്യസ്ഥരാവുകയായിരുന്നു.

അതേസമയം ഇതിന്‍റെ പേരില്‍ വിവിധയിടങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോര്‍ട്ട് വന്നതോടെ ഇത്തരം എതിര്‍പ്പുകള്‍ അസ്ഥാനത്തായെന്ന ആശ്വാസത്തിലാണ് കേന്ദ്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts