ബാംഗ്ലൂര്‍ മലയാളീസ് സോണിന്റെ വാര്‍ഷികാഘോഷവും ഈസ്റ്റെര്‍-വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറില്‍.

ബെംഗളൂരു:ബാംഗ്ലൂര്‍ മലയാളിസ്  സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും ഈസ്റ്റെര്‍ -വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡിൽ ന്യു ഹൊറിസൺ സ്കൂളിന് സമീപമുള്ള ഇ സി എ ക്ലബ് നമ്പർ 8 ൽ നടക്കും. വിവിധ കലാപരിപാടികൾ കോർത്തിണക്കി നടത്തുന്ന ആഘോഷം രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം നാലു മണിക്ക് അവസാനിക്കും.

Read More

വോട്ടർമാരുടെ സൌകര്യാര്‍ത്ഥം തിരഞ്ഞെടുപ്പ് കമ്മിഷൻ മൂന്നു മൊബൈൽ ആപ്പുകള്‍ പുറത്തിറക്കി.

ബെംഗളൂരു :വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ മൂന്നു മൊബൈൽ ആപ് ഇറക്കി. പോളിങ് ഓഫിസർമാരുടെ ഫോൺനമ്പരുകൾ അടങ്ങിയ ഇലക്‌ഷൻ ഓഫിസേഴ്സ് ഡയറക്ടറി, പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് പരാതി അറിയിക്കാനുള്ള മോഡൽ കോ‍ഡ് ഓഫ് കോൺഡക്ട്, തിരഞ്ഞെടുപ്പ് വിവരങ്ങൾ അറിയാനുള്ള ഇലക്‌ഷൻ ക്വിസ് എന്നിവയാണ് പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണു ലക്ഷ്യമെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഓം പ്രകാശ് റാവത്ത് പറഞ്ഞു.

Read More

നമ്മ മെട്രോ തൂണിനുള്ള ചട്ടക്കൂട് തകർന്നുവീണു;രണ്ടു കാറുകൾ തകർന്നു.

ബെംഗളൂരു : ബെന്നാർഘട്ട റോഡിൽ നിർമാണത്തിലിരുന്ന നമ്മ മെട്രോ തൂൺ തകർന്നുവീണു. തൂൺ കോൺക്രീറ്റ് ചെയ്യുന്നതിനു മുന്നോടിയായി കമ്പി കെട്ടിയുയർത്തിയ ചട്ടക്കൂടാണ് നിലംപൊത്തിയത്. വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ രണ്ടു കാറുകൾ തകർന്നു. ആളപായമില്ല. തൂൺ വീണതിനെ തുടർന്നു രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ഗോട്ടിഗെരെ–നാഗവാര പാത(റെഡ് ലൈൻ)യിലേറെയും ബെന്നാർഘട്ട റോഡിലൂടെയാണ് കടന്നുപോകുന്നത്. 21.25 കിലോമീറ്റർ പാതയിൽ 13.7 കിലോമീറ്റർ ഭൂഗർഭപാതയാണ്. ഇവിടെ തിരക്കിട്ടു പണികൾ പുരോഗമിക്കുന്നതിനിടെയാണ് ചട്ടക്കൂട് നിലംപൊത്തിയത്. മൂന്നാം ഘട്ടത്തിൽ കെംപെഗൗഡ…

Read More

അരവിന്ദന്‍റെ അതിഥികളിലെ ആദ്യഗാനം “രാസാത്തി എന്നെ വിട്ട് പോകാതെടി… ” റിലീസ് ചെയ്തു.

ഒരു ഗസ്റ്റ് ഹൗസില്‍ അതിഥികളായി എത്തുന്ന വിവിധ ദേശക്കാരായ തീര്‍ഥാടകരുടെ സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും കഥപറയുന്ന എം. മോഹനന്‍ ചിത്രമായ അരവിന്ദന്‍റെ അതിഥികളിലെ ആദ്യഗാനം റിലീസ് ചെയ്തു. വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ശ്രീനിവാസന്‍, ശാന്തികൃഷ്‍ണ, ഉര്‍വ്വശി എന്നിവര്‍  ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദേവന്‍, സലീം കുമാര്‍, അജു വര്‍ഗീസ് എന്നിവരാണ്  മറ്റു താരങ്ങള്‍. പതിയാറ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ പ്രദീപ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ ചിത്രത്തിന് കൂടുതല്‍…

Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കു വോട്ട് ചെയ്യാൻ സ്ത്രീകൾ നിയന്ത്രിക്കുന്ന 450 പിങ്ക് പോളിങ് ബൂത്തുകൾ.

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കു വോട്ട് ചെയ്യാൻ സ്ത്രീകൾ നിയന്ത്രിക്കുന്ന 450 പിങ്ക് പോളിങ് ബൂത്തുകൾ. കടുത്തവേനലിൽ പുരുഷ വോട്ടർമാർക്കൊപ്പം നീണ്ട ക്യൂവിൽ സ്ത്രീകൾ കാത്തുനിന്നു വലയുന്നതും മറ്റും ഒഴിവാക്കാനാണിത്. സ്ത്രീ വോട്ടർമാർ അധികമുള്ള സ്ഥലങ്ങൾ പരിശോധിച്ചാകും പിങ്ക് പോളിങ് ബൂത്തുകൾ എവിടെ വേണമെന്നു തീരുമാനിക്കുക. രാജ്യത്താദ്യമായി പിങ്ക് ബൂത്തുകൾ ഏർപ്പെടുത്തിയതു കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ജനാധിപത്യ സംവിധാനത്തിൽ വോട്ടവകാശം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചുള്ള ബോധവൽക്കരണ കിറ്റും തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കി.

Read More

ജനാശീർവാദ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ രാഹുൽ ഇന്ന് നഗരത്തില്‍.

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനാശീർവാദ യാത്രയുടെ അവസാനപാദം ഇന്ന് കോലാറിൽ നിന്നാരംഭിക്കും. മുളബാഗിലുവിലെ കുരുഡുമലയിൽ ഹെലിക്കോപ്റ്ററിൽ എത്തുന്ന രാഹുൽ, ഇവിടെയുള്ള വിനായക ക്ഷേത്ര സന്ദർശനത്തോടെയാണ് പ്രചാരണം ആരംഭിക്കുന്നത്. മുളബാഗിലുവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ബംഗാർപേട്ടിൽ സ്ത്രീകളുടെ കൺവൻഷനിലും കോലാർ ഗോൾഡ് ഫീൽഡിലും (കെജിഎഫ്) റാലിയിലും പങ്കെടുക്കും. വൈകിട്ട് ക്ലോക്ക് ടവർ സർക്കിളിൽ പ്രസംഗിച്ച ശേഷം ചിക്കബെല്ലാപുരയിലേക്കു പോകും. നാളെ ബെംഗളൂരുവിൽ പൗരകർമ്മികരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന ബഹുജന റാലിയെ അഭിസംബോധന ചെയ്യും

Read More

മോഡിയുടെ പ്രസംഗ വേദിയിലേക്ക് കസേരകള്‍ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തു ജിഗ്നേഷ് മേവനി;ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന മേവനിയെ തെരഞ്ഞെടുപ്പു ദിവസം കര്‍ണാടകയില്‍ കടക്കാന്‍ അനുവദിക്കരുത് എന്ന് ബി ജെ പി.

ബെംഗളൂരു: രണ്ടു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തു രാജ്യത്തെ കബളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവേദികളിൽ കസേര വലിച്ചെറിയാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ദലിത് നേതാവും ഗുജറാത്തിൽനിന്നുള്ള എംഎൽഎയുമായ ജിഗ്നേഷ് മേവാനി. ചലച്ചിത്ര നടൻ പ്രകാശ് രാജുമൊത്ത് ചിത്രദുർഗയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ ദലിത് വോട്ടർമാരെ അണിനിരത്താനുള്ള ശ്രമങ്ങളാണ് ഇരുവരുടെയും പര്യടനത്തിനു പിന്നിൽ. ഇതിനിടെ മേവാനിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതൃത്വം രംഗത്തുവന്നു. മേവാനിയെ പോളിങ് നടക്കുന്ന മേയ് 12 വരെ സംസ്ഥാനത്ത് കടക്കാൻ അനുവദിക്കരുതെന്നു ബിജെപി തിരഞ്ഞെടുപ്പു…

Read More

സല്‍മാന്‍ ഖാന് ഇത്രയും വലിയൊരു ശിക്ഷ വിധിച്ചത് അദ്ദേഹം മുസ്ലിമായതിനാല്‍; പാക് വിദേശകാര്യമന്ത്രി.

ഇസ്ലാമാബാദ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവ് ശിക്ഷിച്ച കോടതി വിധിക്കെതിരെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ക്വാജാ ആസിഫ് രംഗത്ത്. സല്‍മാന്‍ ഖാന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് ഇത്രയും വലിയൊരു ശിക്ഷ കോടതി വിധിച്ചതെന്നും ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും വലിയ വിലയൊന്നും കല്‍പ്പിക്കാറില്ലെന്നും അദ്ദേഹം ആസിഫ് പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയില്‍പ്പെട്ട ആളോ അല്ലെങ്കില്‍, അവരുടെ മതത്തില്‍പ്പെട്ട ആളൊ ആയിരുന്നെങ്കില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരില്ലായിരുന്നെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

Read More

കോമൺവെൽത്ത് ഗെയിംസ് 2018: ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. ഭാരോദ്വഹനത്തിൽ സതീഷ്കുമാർ ശിംവലിംഗമാണ് രാജ്യത്തിന് മൂന്നാം സ്വര്‍ണ്ണം നേടിക്കൊടുത്തത്.

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ വേട്ട തുടരുന്നു. ഭാരോദ്വഹനത്തിൽ സതീഷ്കുമാർ ശിംവലിംഗമാണ് രാജ്യത്തിന് മൂന്നാം സ്വര്‍ണ്ണം നേടിക്കൊടുത്തത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. ഇതോടെ ഗെയിംസില്‍ ഇന്ത്യ ആകെ 5 മെഡൽ നേടി. മൂന്ന് സ്വർണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. സ്വര്‍ണ്ണ മെഡല്‍ നേടിയ സതീഷ്കുമാറിന് രാഷ്‌ട്രപതി ട്വിറ്റെറിലൂടെ അഭിനന്ദനമറിയിച്ചു. മുന്‍പ് വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നുവും  മീ​രാ​ഭാ​യ് ചാ​നുവും  ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

Read More

പാസഞ്ചർ, ഡെമു, മെമു ട്രെയിനുകളുടെ സമഗ്രമായ വിവരമടങ്ങിയ യാത്രക്കാര്‍ പുറത്തിറക്കിയ അപ്പിന് മികച്ച പ്രതികരണം.

ബെംഗളൂരു : സബേർബൻ ട്രെയിനുകളുടെ തൽസമയ വിവരങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ റെയിൽജിനി മൊബൈൽ ആപ്പിനു മികച്ച പ്രതികരണം. ഐടി ജീവനക്കാർ ഉൾപ്പെട്ട യാത്രക്കാരുടെ നേതൃത്വത്തിലാണ് ആപ് രൂപകൽപന ചെയ്തത്. ഇംഗ്ലിഷ്, ഹിന്ദി, കന്നഡ, തെലുഗു, തമിഴ് ഭാഷകളിൽ ഇറക്കിയ ആപ്പിലൂടെ ബെംഗളൂരുവിൽ നിന്നുള്ള പാസഞ്ചർ, ഡെമു, മെമു ട്രെയിൻ ഓരോ സ്റ്റേഷനിലും എത്തുന്നതിന്റെ തൽസമയ വിവരം അറിയാനാകും. ആപ്പിലെ ലൊക്കേഷൻ ഓൺ ചെയ്താൽ സമീപത്തെ റെയിൽവേ സ്റ്റേഷൻ കണ്ടെത്താനും അവിടെ നിന്നുള്ള ട്രെയിനുകളുടെ തൽസമയ സമയക്രമം അറിയാനുമാകും. സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളുമായ ആർ.ജെ.പ്രദീപ്, മൊബിജിനി…

Read More
Click Here to Follow Us