ജനാശീർവാദ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ രാഹുൽ ഇന്ന് നഗരത്തില്‍.

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനാശീർവാദ യാത്രയുടെ അവസാനപാദം ഇന്ന് കോലാറിൽ നിന്നാരംഭിക്കും. മുളബാഗിലുവിലെ കുരുഡുമലയിൽ ഹെലിക്കോപ്റ്ററിൽ എത്തുന്ന രാഹുൽ, ഇവിടെയുള്ള വിനായക ക്ഷേത്ര സന്ദർശനത്തോടെയാണ് പ്രചാരണം ആരംഭിക്കുന്നത്. മുളബാഗിലുവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ബംഗാർപേട്ടിൽ സ്ത്രീകളുടെ കൺവൻഷനിലും കോലാർ ഗോൾഡ് ഫീൽഡിലും (കെജിഎഫ്) റാലിയിലും പങ്കെടുക്കും. വൈകിട്ട് ക്ലോക്ക് ടവർ സർക്കിളിൽ പ്രസംഗിച്ച ശേഷം ചിക്കബെല്ലാപുരയിലേക്കു പോകും. നാളെ ബെംഗളൂരുവിൽ പൗരകർമ്മികരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന ബഹുജന റാലിയെ അഭിസംബോധന ചെയ്യും

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts