മിൽട്രി സതീഷ് വധക്കേസിൽ നാലുപേർ അറസ്റ്റിൽ

ബംഗളൂരു: ജനുവരി 24ന് കൊല്ലപ്പെട്ട ക്രിമിനൽ മിൽട്രി സതീഷ് വധക്കേസിൽ നാലുപേരെ വിവേക് ​​നഗർ പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു വിവേക് ​​നഗർ സ്വദേശികളായ പ്രശാന്ത്, ധനുഷ്, കംലെറ്റ്, സുനിൽ എന്നിവരാണ് പിടിയിലായ പ്രതികൾ.

18 നും 20 നും ഇടയിൽ പ്രായമുള്ള പ്രതികൾ വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സതീഷിനെ കൊലപ്പെടുത്തിയത്.

ഭാര്യയുടെ വീട്ടിൽ വച്ചാണ് സതീഷ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് സതീഷ് പ്രതികളിൽ ഒരാളെ ഒരു ബാറിൽ വെച്ച് അധിക്ഷേപിച്ചിരുന്നുവെന്നതായാണ് റിപ്പോർട്ട് .

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

സതീഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പ്രതികൾ ഭാര്യയുടെ വീട്ടിലെത്തിയ സതീഷിനെ പിന്തുടരുകയായിരുന്നു.

ബംഗളൂരു വിവേക് ​​നഗറിലെ മായാബസാർ ചേരിയിലെ വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന സതീഷിനെ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് പ്രതികൾ ആക്രമിച്ചത്.

കൊലപാതകത്തിന് ശേഷം ബംഗളൂരു സെൻട്രൽ ഡിവിഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശേഖർ എച്ച് തെക്കനാവർ മാധ്യമങ്ങളോട് പറഞ്ഞ

സതീഷ് ഒരു റൗഡിയാണെന്നും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും ബംഗളൂരു സെൻട്രൽ ഡിവിഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശേഖർ എച്ച് തെക്കനാവർ മാധ്യമങ്ങളോട് പറഞ്ഞു.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

സതീഷിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നാണ് സൂചന എന്നും പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടത്തി വരികയാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts