‘9 സ്‌കിൻ’, പുതിയ സ്കിൻ കെയർ ബ്രാൻഡുമായി നയൻതാര; വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇപ്പോൾ മറ്റൊരു റോളിലാണ്.

പുതിയ ഒരു സ്‌കിൻ കെയർ ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ‘9 സ്‌കിൻ’ എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് പ്രഖ്യാപിച്ചത്.

ഉൽപ്പന്നങ്ങളുടെ ഔദ്യോ​ഗിക വിൽപന സെപ്‌റ്റംബർ 29ന് ആരംഭിക്കുമെന്നും ഇൻസ്റ്റ​ഗ്രാമിൽ താരം അറിയിച്ചു. 9 സ്കിൻ എന്ന പേരിൽ സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ സ്വന്തം നിര തന്നെ സ്‌റ്റന്നർ പുറത്തിറക്കിയിരിക്കുന്നത്.

ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം ഇന്ന് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്.

പ്രകൃതിയും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വേണ്ടി അമൂല്യമായ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിന് വേണ്ടി ഞങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ആധുനിക പ്രകൃതിദത്തമായ ഘടകങ്ങളും ശാസ്ത്രീയതയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്നതാണ്. ആത്മപ്രണയത്തിനായുള്ള ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേരൂ.

ഞങ്ങൾ നിങ്ങൾക്കായി ‘9 സ്കിൻ’ ഔദ്യോ​ഗികമായി അവതരിപ്പിക്കുന്നു. നിങ്ങളുടെ ചർമ്മം അർഹിക്കുന്ന സ്നേഹത്തിന്റെ പരിലാളനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.

സ്വയം പ്രണയിക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 9 സ്കിൻ അതിന്റെ യാത്ര സെപ്റ്റംബർ 29-ന് ആരംഭിക്കും.

അതിശയകരമായ ഒരു ചർമ സംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കുക’–നയൻതാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

താരത്തിന്റെ പോസ്റ്റിന് താഴെ മികച്ച സ്വീകാര്യതയോടെയാണ് ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us