ഹംപി വിരുപാക്ഷ ക്ഷേത്രത്തിൽ ജീൻസ്, ബർമുഡ എന്നിവയ്ക്ക് വിലക്ക്; ഉദ്യോഗസ്ഥരുടെ ബോധവത്കരണം

ബെംഗളൂരു: ഹംപിയിലെ വിരുപാക്ഷ ക്ഷേത്രത്തിൽ ജീൻസ്, ബർമുഡ, നിക്കർ, ഷോർട്‌സ് എന്നിവ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്.

തുടക്കത്തിൽ ആരെയും തിരിച്ചയക്കാതെയാണ് വിജയനഗര ജില്ലാഭരണകൂടം പരിഷ്കാരം നടപ്പാക്കുന്നത്.

ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവരെ തടഞ്ഞ് ബോധവത്കരിക്കുകയും അവരെ ധോത്തിധരിപ്പിച്ച് ക്ഷേത്രത്തിൽ കടക്കാൻ അനുവദിക്കും.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

തിരിച്ചിറങ്ങുമ്പോൾ ധോത്തി മടക്കിക്കൊടുക്കണം.

അതേസമയം, ഇത് ഡ്രസ് കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമല്ലെന്നാണ് വിജയനഗര ജില്ലാകളക്ടർ എം.എസ്. ദിവാകരയുടെ വിശദീകരണം.

ഹംപി വിനോദസഞ്ചാരകേന്ദ്രം മാത്രമല്ലെന്നും ആരാധനാകേന്ദ്രം കൂടിയാണെന്നും സഞ്ചാരികൾ ‘മാന്യമായ’ വസ്ത്രം ധരിക്കാനുള്ള ബോധവത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി ക്ഷേത്ര കവാടത്തിൽ 500 ധോത്തികൾ ജില്ലാ ഭരണകൂടം ലഭ്യമാക്കിയിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts