കാട്ടുപോത്തിന് വേട്ടക്കാരുടെ വെടിയേറ്റെന്ന് സ്ഥിരീകരണം; ജഡത്തിൽ നിന്ന് രണ്ട് തിരകൾ ലഭിച്ചു

ബെംഗളൂരു: ഗൂഡല്ലൂർ വാലി പഞ്ചായത്ത് പാരൻ സൈറ്റ് വനഭാഗത്ത് ചത്തനിലയിൽ കണ്ട കാട്ടുപോത്തിന് വേട്ടക്കാരുടെ വെടിയേറ്റെന്ന് സ്ഥിരീകരണം.

മൃഗ ഡോക്ടർ രാജേഷ് കുമാർ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജഡത്തിൽ നിന്ന് രണ്ട് തിരകൾ ലഭിച്ചു.

പാരൺ സൈറ്റ് മരപ്പാലം പരിസരത്ത് രണ്ട് ദിവസം മുമ്പ് കാട്ടുപോത്ത് തളർന്ന നിലയിൽ നടക്കുന്നതായി പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചിരുന്നു.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കാട്ടുപോത്തിന്‍റെ സഞ്ചാരം നിരീക്ഷിക്കാൻ തുടങ്ങി.

10 വയസുള്ള കാട്ടുപോത്ത് വെടിയേറ്റ ഉടൻ ചത്തിരുന്നില്ല. ശരീരത്തിൽ മുറിവുകളുമായി അലഞ്ഞു തിരിയുകയായിരുന്നു.

ചികിത്സ നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കാട്ടുപോത്ത് ചത്തത്. കാട്ടുപോത്തിന്‍റെ തലയിലും വയറിലുമാണ് വെടിയേറ്റത്.

വേട്ടക്കാരുടെ വെടിയേറ്റത് മൂലമാണ് കാട്ടുപോത്ത് ചാവാൻ ഇടയായതെന്ന് വ്യക്തമായതോടെ വനപാലകർ അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts