മോഡിയുടെ പ്രസംഗ വേദിയിലേക്ക് കസേരകള്‍ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തു ജിഗ്നേഷ് മേവനി;ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന മേവനിയെ തെരഞ്ഞെടുപ്പു ദിവസം കര്‍ണാടകയില്‍ കടക്കാന്‍ അനുവദിക്കരുത് എന്ന് ബി ജെ പി.

ബെംഗളൂരു: രണ്ടു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തു രാജ്യത്തെ കബളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവേദികളിൽ കസേര വലിച്ചെറിയാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ദലിത് നേതാവും ഗുജറാത്തിൽനിന്നുള്ള എംഎൽഎയുമായ ജിഗ്നേഷ് മേവാനി. ചലച്ചിത്ര നടൻ പ്രകാശ് രാജുമൊത്ത് ചിത്രദുർഗയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരെ ദലിത് വോട്ടർമാരെ അണിനിരത്താനുള്ള ശ്രമങ്ങളാണ് ഇരുവരുടെയും പര്യടനത്തിനു പിന്നിൽ. ഇതിനിടെ മേവാനിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതൃത്വം രംഗത്തുവന്നു. മേവാനിയെ പോളിങ് നടക്കുന്ന മേയ് 12 വരെ സംസ്ഥാനത്ത് കടക്കാൻ അനുവദിക്കരുതെന്നു ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. ജനത്തിനിടയിൽ അക്രമവാസന തിരുകിക്കയറ്റുകയാണ് മേവാനിയുടെ സന്ദർശന ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.ടി രവി ആരോപിച്ചു.

15നു നടക്കുന്ന മോദിയുടെ റാലി തടസ്സപ്പെടുത്തുകയാണു സംസ്ഥാനത്തെ യുവജനങ്ങൾക്കു സാധ്യമായ പരമാവധി പ്രതിഷേധമെന്ന് മേവാനി വിശദീകരിച്ചു. രണ്ടു കോടി തൊഴിലുകൾ എവിടെയെന്ന് അദ്ദേഹത്തോടു ചോദിക്കാം. ഇതിനു മറുപടിയില്ലെങ്കിൽ, വേദി വിട്ട് രാമക്ഷേത്രത്തിൽ അഭയം തേടാൻ ആവശ്യപ്പെടാമെന്നും മേവാനി പറഞ്ഞു. ഒരു പാർട്ടിക്കും വേണ്ടി പ്രത്യേകിച്ചു വോട്ട് പിടിക്കാനല്ല പര്യടനമെന്ന് മേവാനി വ്യക്തമാക്കി. എന്നാൽ ബിജെപിക്കു വോട്ട് ചെയ്യരുതെന്നു ജനങ്ങളോട് ആവശ്യപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us