ബെംഗളൂരു :വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ മൂന്നു മൊബൈൽ ആപ് ഇറക്കി. പോളിങ് ഓഫിസർമാരുടെ ഫോൺനമ്പരുകൾ അടങ്ങിയ ഇലക്‌ഷൻ ഓഫിസേഴ്സ് ഡയറക്ടറി, പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് പരാതി അറിയിക്കാനുള്ള മോഡൽ കോഡ് ഓഫ് കോൺഡക്ട്, തിരഞ്ഞെടുപ്പ് വിവരങ്ങൾ അറിയാനുള്ള ഇലക്‌ഷൻ ക്വിസ് എന്നിവയാണ് പുറത്തിറക്കിയത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണു ലക്ഷ്യമെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഓം പ്രകാശ് റാവത്ത് പറഞ്ഞു.