നമ്മ മെട്രോ തൂണിനുള്ള ചട്ടക്കൂട് തകർന്നുവീണു;രണ്ടു കാറുകൾ തകർന്നു.

ബെംഗളൂരു : ബെന്നാർഘട്ട റോഡിൽ നിർമാണത്തിലിരുന്ന നമ്മ മെട്രോ തൂൺ തകർന്നുവീണു. തൂൺ കോൺക്രീറ്റ് ചെയ്യുന്നതിനു മുന്നോടിയായി കമ്പി കെട്ടിയുയർത്തിയ ചട്ടക്കൂടാണ് നിലംപൊത്തിയത്. വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ രണ്ടു കാറുകൾ തകർന്നു. ആളപായമില്ല. തൂൺ വീണതിനെ തുടർന്നു രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

പിന്നീട് പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ഗോട്ടിഗെരെ–നാഗവാര പാത(റെഡ് ലൈൻ)യിലേറെയും ബെന്നാർഘട്ട റോഡിലൂടെയാണ് കടന്നുപോകുന്നത്. 21.25 കിലോമീറ്റർ പാതയിൽ 13.7 കിലോമീറ്റർ ഭൂഗർഭപാതയാണ്. ഇവിടെ തിരക്കിട്ടു പണികൾ പുരോഗമിക്കുന്നതിനിടെയാണ് ചട്ടക്കൂട് നിലംപൊത്തിയത്. മൂന്നാം ഘട്ടത്തിൽ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു നീളുന്ന പാത നാഗവാരയിൽ നിന്നാണ് നീട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts