കോമൺവെൽത്ത് ഗെയിംസ് 2018: ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. ഭാരോദ്വഹനത്തിൽ സതീഷ്കുമാർ ശിംവലിംഗമാണ് രാജ്യത്തിന് മൂന്നാം സ്വര്‍ണ്ണം നേടിക്കൊടുത്തത്.

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ വേട്ട തുടരുന്നു. ഭാരോദ്വഹനത്തിൽ സതീഷ്കുമാർ ശിംവലിംഗമാണ് രാജ്യത്തിന് മൂന്നാം സ്വര്‍ണ്ണം നേടിക്കൊടുത്തത്.

പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. ഇതോടെ ഗെയിംസില്‍ ഇന്ത്യ ആകെ 5 മെഡൽ നേടി. മൂന്ന് സ്വർണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

  പുകയൊഴിയാതെ അടുക്കളകൾ; ന​ഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!

സ്വര്‍ണ്ണ മെഡല്‍ നേടിയ സതീഷ്കുമാറിന് രാഷ്‌ട്രപതി ട്വിറ്റെറിലൂടെ അഭിനന്ദനമറിയിച്ചു. മുന്‍പ് വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നുവും  മീ​രാ​ഭാ​യ് ചാ​നുവും  ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us