ദളിത് ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ് ഫെഡറേഷൻ. ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ സഹകരിക്കുമായിരുന്നു.

കൊച്ചി: പട്ടിക വിഭാഗ പീഡന നിരോധന നിയമം ലഘൂകരിക്കുന്നതിനെതിരെ ദളിത് നേതൃത്വം തിങ്കളാഴ്ച നടത്തുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്ത് ബസുകൾ പതിവു പോലെ സർവീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.

തുടർച്ചയായ ഹർത്താൽ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷൻ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ തിങ്കളാഴ്ചയും ഹർത്താൽ നടത്തിയിരുന്നതായി ഭാരവാഹികള്‍ സൂചിപ്പിച്ചു.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

ഉത്തരേന്ത്യയിൽ നടന്ന ആക്രമണത്തിന്‍റെ പേരിൽ കേരളത്തിൽ ഹർത്താൽ നടത്തുന്നതിനോട് യോജിപ്പില്ല. ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയപ്പോൾ ദളിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ സഹകരിക്കുമായിരുന്നുവെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts