ബെംഗളൂരു: കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണ നീക്കത്തെ ശക്തമായി എതിർക്കുന്ന കർണാടക, പകരം കാവേരി ഡിസിഷൻ ഇംപ്ലിമെന്റേഷൻ കമ്മിറ്റി (സിഡിഐസി) രൂപീകരിക്കാനാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലുള്ള ആറംഗ സമിതിയാണ് സിഡിഐസി.ജലവിഹിതം സംബന്ധിച്ചുള്ള സുപ്രീം കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്നതു നിരീക്ഷിക്കാൻ സിഡിഐസിക്കു കീഴിൽ മറ്റൊരു 11 അംഗ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചുള്ള നിർദേശം കർണാടക ചീഫ് സെക്രട്ടറി രത്നപ്രഭ നേരത്തെ മുന്നോട്ടു വച്ചിരുന്നു.
കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിന് ആറാഴ്ച സമയമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാരിന് അനുവദിച്ചത്.ഇതിന്റെ പശ്ചാത്തലത്തിലാണ് ഉടനടി ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് രംഗത്തെത്തിയത്. ഗോവയുമായുള്ള മഹാദായി നദീജല തർക്ക വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ജനുവരിയിൽ കന്നഡ ഒക്കൂട്ട നടത്തിയ കർണാടക ബന്ദും ബെംഗളൂരുവിൽ നടന്ന കരിദിനാചരണവും ജനത്തെ വലച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.