ബൊമ്മനഹള്ളിയിൽ പെയ്തത് 206 മില്ലിമീറ്റർ മഴ!ഗൊട്ടിഗരെയിൽ 182 മില്ലീമീറ്ററും;നഗരത്തില്‍ ഇനിയും മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.

ബെംഗളൂരു: ബൊമ്മനഹള്ളിയിൽ 206 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഗൊട്ടിഗരെയിൽ 182 മില്ലീമീറ്ററും ആർ.ആർ. നഗറിൽ 164 മില്ലീമീറ്റർ മഴയും പെയ്തു. കെങ്കേരിയിൽ 158 മില്ലിമീറ്റർ മഴയാണ് പെയ്തത്. വിദ്യാപീഠ, കൊനകുണ്ടെ, ഉത്തരഹള്ളി, ഹംപിനഗർ, നാഗർഭാവി, സരാക്കി തുടങ്ങിയവയാണ് 100 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്ത മറ്റു പ്രദേശങ്ങളിൽ

നഗരത്തിൽ മൂന്നുദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴ തുടർച്ചായായി പെയ്താലും നഗരത്തിലെ വെള്ളക്കെട്ട് താമസം കൂടാതെ ഒഴുകിപ്പോകാനുള്ള സംവിധാനം നിലവിലുണ്ടെന്ന് മേയർ ആർ. സമ്പത്ത് രാജ് പറഞ്ഞു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

480 കിലോമീറ്റർ ഓവുചാലുകൾ തടസ്സങ്ങൾ നീക്കി നവീകരിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. റോഡുകളോട് ചേർന്നുള്ള ഓവുചാലുകളും നവീകരിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കെടുതികൾ നേരിടാൻ കോർപ്പറേഷൻ സജ്ജമാണെന്നും മേയർ അറിയിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ജാഗ്രത പാലിക്കാൻ കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts