മദ്യലഹരിയിൽ കുട്ടികളെ പഠിപ്പിച്ചു, അധ്യാപികയെ അധികൃതർ പിടികൂടി

ബെംഗളൂരു: സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപിക മദ്യപിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധികൃതർ കയ്യോടെ പിടികൂടി. ഇവരുടെ മേശവലിപ്പിൽ നിന്ന് മദ്യവും കണ്ടെത്തി. കർണാടകയിലെ തുമകുരു താലൂക്കിലെ ചിക്കസാരംഗി പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഗംഗാലക്ഷ്മമ്മ എന്ന അധ്യാപികയാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് അധ്യാപികയെ സസ്‌പെൻഡ് ചെയ്തു അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അധികൃതർ പറയുന്നത്, ‘ഗംഗാലക്ഷ്മമ്മ എന്ന അധ്യാപിക മദ്യലഹരിയിലാണ് കുട്ടികളെ പാഠങ്ങൾ പഠിപ്പിച്ചിരുന്നത്. 25 വർഷമായി അവർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു. അഞ്ച് വർഷമായി മദ്യത്തിന്…

Read More

ബെം​ഗളുരുവിലെ കോവിഡ് പ്രതിസന്ധി; ഫലപ്രദമാകാതെ ഓൺലൈൻ മേള ക്ലാസുകൾ

ബെം​ഗളുരു; കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിലച്ചത് ന​ഗരത്തിൽ സജീവമായിരുന്ന ചെണ്ടമേളം ക്ലാസുകൾ. മികച്ച വരുമാനമാർ​ഗമായിരുന്നു പലർക്കും ചെണ്ടമേളം ക്ലാസുകൾ. കോടിഹള്ളി, മഡിവാള, ജാലഹള്ളി എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ച് നടന്നിരുന്നത് മികച്ച ചെണ്ടമേളം ക്ലാസുകളായിരുന്നു. ഇതിനിടയിൽ കോവിഡ് പ്രശ്നങ്ങൾ കാരണം ചെണ്ടമേളം പഠിച്ചിറങ്ങിയവർക്ക് അരങ്ങേറ്റം നടത്താനും സാധിച്ചില്ല. എന്നാൽ ഒരു വിഭാ​ഗം ആൾക്കാർ ക്ലാസ് ഓൺലൈനിലൂടെ നടത്താൻ മുന്നോട്ട് വന്നെങ്കിലും അവ ഫലപ്രാപ്തിയിലെത്തിയില്ലെന്ന് ചെണ്ട മേളം പഠിപ്പിക്കുന്ന ആശാൻമാർ പറയുന്നു. നിലവിൽ ഓൺലൈൻ ക്ലാസ് അരങ്ങേറ്റം കഴിഞ്ഞ് തുടർ പഠനം നടത്തുന്നവർക്ക് മാത്രമേ ഉപകാരമാകുന്നുള്ളൂ എന്ന് ആശാൻമാർ…

Read More

ഇതര സംസ്ഥാന ബിരുദ വിദ്യാർഥികളുടെ കന്നഡ പഠനം; പുതിയ സർക്കാർ തീരുമാനം ഇങ്ങനെ

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകളിൽ ബിരുദ വിദ്യാർഥികൾ കന്നഡ പഠിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കുന്നു. പുതിയ ഭേദ​ഗതി പ്രകാരം സ്കൂളുകളിൽ കന്നഡ പഠിക്കാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ആദ്യ രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠിച്ചാൽ മതിയെന്ന ഭേദ​ഗതിയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് കന്നഡ ഭാഷാ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റിയുടെ കണ്ടെത്തലിനെ തുർന്നാണ് നടപടി. രാജീവ് ​ഗാന്ധി ആരോ​ഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികൾക്കും, കൂടാതെ എൻജിനീയറിംങ് വിദ്യാർഥികൾക്കും രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠനം നിർബന്ധമാണ്. എന്നാൽ ഇതേ രീതിയിൽ…

Read More
Click Here to Follow Us