ബെം​ഗളുരുവിലെ കോവിഡ് പ്രതിസന്ധി; ഫലപ്രദമാകാതെ ഓൺലൈൻ മേള ക്ലാസുകൾ

ബെം​ഗളുരു; കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിലച്ചത് ന​ഗരത്തിൽ സജീവമായിരുന്ന ചെണ്ടമേളം ക്ലാസുകൾ. മികച്ച വരുമാനമാർ​ഗമായിരുന്നു പലർക്കും ചെണ്ടമേളം ക്ലാസുകൾ.

കോടിഹള്ളി, മഡിവാള, ജാലഹള്ളി എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ച് നടന്നിരുന്നത് മികച്ച ചെണ്ടമേളം ക്ലാസുകളായിരുന്നു. ഇതിനിടയിൽ കോവിഡ് പ്രശ്നങ്ങൾ കാരണം ചെണ്ടമേളം പഠിച്ചിറങ്ങിയവർക്ക് അരങ്ങേറ്റം നടത്താനും സാധിച്ചില്ല.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

എന്നാൽ ഒരു വിഭാ​ഗം ആൾക്കാർ ക്ലാസ് ഓൺലൈനിലൂടെ നടത്താൻ മുന്നോട്ട് വന്നെങ്കിലും അവ ഫലപ്രാപ്തിയിലെത്തിയില്ലെന്ന് ചെണ്ട മേളം പഠിപ്പിക്കുന്ന ആശാൻമാർ പറയുന്നു.

നിലവിൽ ഓൺലൈൻ ക്ലാസ് അരങ്ങേറ്റം കഴിഞ്ഞ് തുടർ പഠനം നടത്തുന്നവർക്ക് മാത്രമേ ഉപകാരമാകുന്നുള്ളൂ എന്ന് ആശാൻമാർ പറയുന്നു, ശിഷ്യരുടെ കൈ പിടിച്ച് കൊട്ടിച്ചാലേ സ്വരസ്ഥാനങ്ങൾ കൃത്യമാക്കാനാകുൂ എന്നതിനാലാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts