പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേ​ഗം; ബിഎസ് യെദ്യൂരപ്പ

ബെം​ഗളുരു; ഇന്ന് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേ​ഗം വികസിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജൻമദിനത്തോട് അനുബന്ധിച്ച് 20 ദിവസത്തെ മോദി യു​ഗ് ഉത്സവ് എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ യെദ്യൂരപ്പ വ്യക്തമാക്കിയത്.

ഇന്ത്യ വേ​ഗത്തിലും എന്നാൽ സ്ഥിരതയോടെയുമാണ് വികസിക്കുന്നതെന്നും രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള കഴിവ് മോദിയ്ക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

20 ദിവസത്തെ ആഘോഷത്തിന്റെ ഭാ​ഗമായി 5 പരിപാടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞുവെന്നും ​ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപയോളം നൽകുന്ന മാതൃ വന്ദന, കൂടാതെ കുട്ടികൾക്കും സ്ത്രീകൾക്കും പോഷകാഹാരം ഉറപ്പ് വരുത്തുന്ന പോഷൻ അഭിയാൻ തുടങ്ങിയവയാണ് അതിൽ ഉൾപ്പെടുന്നതെന്നും യെദ്യൂരപ്പ.

  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us